Kargil Vijaya Diwas : കാർഗിൽ വിജയദിനത്തിൽ ധീരജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് പാങ്ങോട് സൈനിക കേന്ദ്രം
22-ാം കാർഗിൽ വിജയം ദിനം ആചരിച്ച് പാങ്ങോട് സൈനിക കേന്ദ്രം. ഉദ്യോഗസ്ഥർ സൈനിക കേന്ദ്രത്തിലെ യുദ്ധസ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.
പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ കാർത്തിക് ശേഷാദ്രി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കുകയും ചെയ്തു. സൈനിക കേന്ദ്രത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും സേനാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
1999 കാര്‍ഗിലില്‍ മൂന്ന് മാസം നീണ്ട കനത്ത പോരാട്ടത്തിനൊടുവിൽ പാകിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തുകയായിരുന്നു. 1999 ജൂലൈ 26 നാണ് ഇന്ത്യൻ സൈന്യം കാർഗിൽ ഇന്ത്യയുടെ ത്രിവർണ പതാക പാറിച്ചത്.
പാകിസ്ഥാൻ സേനയെ തുരത്തി കാർഗിലിൽ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയപ്പോള്‍ ഇന്ത്യക്ക് നഷ്ടമായത് 527 ധീര ജവാന്മാരെയാണ്.
1999ലെ കൊടും തണുപ്പില്‍ ഇന്ത്യ സൈന്യത്തെ പിന്‍വലിച്ച തക്കം നോക്കി പാകിസ്ഥാന്‍ സൈനിക മേധാവി പര്‍വേസ് മുഷറഫിന്റെ ഉത്തരവനുസരിച്ച് പാകിസ്ഥാന്‍ സൈനികര്‍ ഭീകര വാദികളുടെ വേഷത്തിൽ കാര്‍ഗിലിലെ തന്ത്ര പ്രധാന മേഖലകളില്‍ നുഴഞ്ഞ് കയറുകയായിരുന്നു.