Karkidaka Vavu 2022: പിതൃസ്മരണയിൽ ബലിതർപ്പണം നടത്തി വിശ്വാസികൾ, ചിത്രങ്ങൾ കാണാം...

Thu, 28 Jul 2022-11:35 am,

ശ്രാദ്ധ കർമങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ പണ്ടേയുള്ള ചൊല്ലാണ് 'ഇല്ലം വല്ലം നെല്ലി' ഈ സ്ഥലങ്ങളിൽ ബലി ഇടുന്നത് ഏറ്റവും ഉത്തമം എന്നാണ്. ഇല്ലം എന്നു പറഞ്ഞാല്‍ സ്വന്തം വീട്, വല്ലം എന്നു പറയുന്നത് തിരുവല്ലം ക്ഷേത്രം, നെല്ലി എന്നു പറയുന്നത് തിരുനെല്ലി ക്ഷേത്രം (തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങൾ)

സംസ്ഥാനത്ത്  വിശ്വാസികൾ കർക്കിടക വാവുബലി ആചരിക്കുകയാണ്. രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും. (തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങൾ)

കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷവും കർക്കിടക വാവ് ദിനത്തിൽ ബലിതർപ്പണം അനുവദിച്ചിരുന്നില്ല.  (തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങൾ)

വിവിധ ജില്ലകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പു വരുത്താൻ ജില്ലാ കളക്ടർമാർക്ക് പ്രത്യേക നിർദേശം നൽകിയതായും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു  (തിരുവല്ലം പരശുരാമ ക്ഷേത്രം)

എല്ലാവിധ സുരക്ഷാ സൗകര്യങ്ങൾ ഏർപ്പെടുത്തിയും ഹരിത ചട്ടങ്ങൾ പാലിച്ചുമാണ് ഇത്തവണ കർക്കിടക വാവുബലി ചടങ്ങുകൾ പുരോഗമിക്കുന്നത്. (നെയ്യാറ്റിൻകര തണ്ടളം നാഗരാജാ ക്ഷേത്രം)

ഹൈന്ദവ വിശ്വാസ പ്രകാരം കർക്കിടക മാസത്തിലെ കറുത്തവാവിന് പിതൃക്കൾക്ക് ബലി ഇടുന്നത് വളരെ വിശേഷമാണ്. ക്ഷേത്രത്തിലോ തീർത്ഥ സ്ഥലങ്ങളിലോ വീട്ടിൽ വച്ചോ ബലി അർപ്പിക്കാം. (നെയ്യാറ്റിൻകര തണ്ടളം നാഗരാജാ ക്ഷേത്രം)

കര്‍ക്കിടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ഭൂമിയിലെ ഒരു വര്‍ഷം പിതൃക്കള്‍ക്ക് ഈ ഒരു ദിവസമാണ് എന്നാണ്.  പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link