Tulip Garden Srinagar: ജമ്മു കശ്മീര്‍ വിളിക്കുന്നു... 15 ലക്ഷത്തിലധികം ടുലിപ് പൂക്കള്‍ ഒരേസമയം വിരിഞ്ഞു നില്‍ക്കുന്ന അത്ഭുതകാഴ്ച കാണാം...

Thu, 24 Mar 2022-3:05 pm,

ശ്രീനഗറിലെ പ്രശസ്തമായ ദാൽ തടാകത്തിന് അഭിമുഖമായി സബർവാൻ പർവതനിരയുടെ മടിത്തട്ടിലായാണ് ഈ ടുലിപ് ഗാർഡൻ സ്ഥിതിചെയ്യുന്നത്. നീണ്ട ഒരുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം ബുധനാഴ്ചയാണ് ഉദ്യാനം സന്ദർശകർക്കായി തുറന്നത്.

പുഷ്പ സ്നേഹികളെ വരവേല്‍ക്കാനായി  ടുലിപ് ഗാർഡൻ ഒരുങ്ങിക്കഴിഞ്ഞു.  15 ലക്ഷത്തിലധികം പൂക്കളാണ് ഇപ്പോള്‍ തന്നെ വിരിഞ്ഞിരിയ്ക്കുന്നത്.  ഒരു മാസത്തേയ്ക്ക് മാത്രമാണ് സന്ദര്‍ശകര്‍ക്ക് ഇവിടെ പ്രവേശനം ലഭിക്കുക.  

 

ജമ്മു കശ്മീർ ലെഫ്റ്റനന്‍റ്  ഗവർണറുടെ ഓഫീസിൽ നിന്നുള്ള ട്വിറ്റർ പേജിൽ ഉദ്യാനത്തിന്‍റെ അതിമനോഹരമായ  ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.  ഒരു ദശലക്ഷത്തിലധികം പൂക്കൾ സന്ദർശകരെ കാത്തിരിക്കുകയാണ് എന്ന്  ലെഫ്.ഗവർണർ മനോജ് സിൻഹ അറിയിച്ചു. 

 

ടുലിപ് ഗാർഡൻ സഞ്ചാരികള്‍ക്കായി തുറന്നതോടെ ലോകമെമ്പാടുമുള്ള  വിനോദസഞ്ചാരികള്‍ക്ക്  വസന്തകാലത്തിന്‍റെ ആദ്യ ആകർഷണമായി മാറിയിരിയ്ക്കുകയാണ് ഇത്.  

ഹോളണ്ടിലെയും നെതർലാൻഡിലെയും ടുലിപ് ഗാർഡനുകളുമായി കിടപിടിയ്ക്കുന്ന കാശ്മീർ ടുലിപ് ഗാർഡൻ ലോകത്തിലെ ആദ്യത്തെ മൂന്ന് ടുലിപ്  ഗാർഡനുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.  

ഏകദേശം 30 ഹെക്ടർ സ്ഥലത്താണ് ഈ പൂന്തോട്ടം വ്യാപിച്ചു കിടക്കുന്നത്. നൂറുകണക്കിന് തോട്ടക്കാരുടെയും സൂപ്പർവൈസർമാരുടെയും മാസങ്ങളുടെ കഠിനാധ്വാനത്തിന് ശേഷമാണ് ഈ പൂന്തോട്ടം ഒരുങ്ങുന്നത്.

2007-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ പൂന്തോട്ടം ഓരോ വർഷവും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന്‌ പ്രകൃതിസ്‌നേഹികളുടെ ഹൃദയം കവരുന്നു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link