Kedar Yoga: 500 വര്‍ഷങ്ങള്‍ക്ക് ശേഷം കേദാരയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപൂർവ്വ നേട്ടങ്ങൾ!
ജ്യോതിഷത്തില്‍ കേദാര യോഗത്തെ വളരെ അപൂര്‍വവും ഐശ്വര്യപ്രദവുമായ യോഗമായിട്ടാണ് കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തില്‍ ഏതെങ്കിലും നാല് ഭവനങ്ങളിൽ ഏഴ് ഗ്രഹങ്ങളും ഉള്ളപ്പോഴാണ് ഈ യോഗമുണ്ടാകുന്നത്. ഈ യോഗം ശാരീരികവും ഭൗതികവുമായ അഭിവൃദ്ധി, വരുമാനത്തില്‍ വര്‍ദ്ധനവ്, ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേട്ടങ്ങള്‍ എന്നിങ്ങനെ വിവിധ സൗഭാഗ്യങ്ങള്‍ സമ്മാനിക്കും.
മേടം (Aries): സൂര്യന്‍, ബുധന്‍, വ്യാഴം, രാഹു എനീ ഗ്രഹങ്ങൾ മേട രാശിയുടെ ആദ്യ ഭാവത്തില്‍ കൂടിച്ചേരും. കേദാര യോഗത്തിന്റെ ഫലമായി ഈ സമയം മേട രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. മേടം രാശിക്കാര്‍ക്ക് ആകസ്മികമായി ധനം ലഭിക്കും, ബഹുമാനം വര്‍ദ്ധിക്കും. നിങ്ങള്‍ ചെയ്യുന്ന ജോലികളിൽ നിങ്ങള്‍ക്ക് വിജയം ലഭിക്കും. മാത്രമല്ല ഈ സമയത്ത് ചില പുതിയ ജോലികള്‍ ആരംഭിക്കുന്നത് വളരെ നല്ലതാണ്.
ചിങ്ങം (Leo): കേദാര യോഗത്താല്‍ ചിങ്ങം രാശിക്കാർക്ക് ജോലിയില്‍ പ്രമോഷന്‍, ബിസിനസ്സില്‍ ലാഭം വര്‍ദ്ധിക്കും, പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും, പങ്കാളിത്ത ബിസിനസിൽ നേട്ടമുണ്ടാകും. ഈ യോഗം എല്ലാ രീതിയിലും നിങ്ങൾക്ക് നല്ല ഗുണങ്ങൾ നൽകും. ഈ സമയം ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും.
ധനു (Sagittarius): കേദാര യോഗത്തിന്റെ സ്വാധീനം മൂലം നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. പങ്കാളിയുമായുള്ള ബന്ധം ശക്തമാകും . കാലങ്ങളായി തുടരുന്ന തര്‍ക്കങ്ങളില്‍ നിന്നോ കോടതി കേസുകളില്‍ നിന്നോ ഉടന്‍ പരിഹാരം ലഭിക്കും. നിങ്ങളുടെ ആരോഗ്യം മുമ്പത്തേക്കാള്‍ മെച്ചപ്പെടും. ജോലി, തൊഴില്‍, വിദ്യാഭ്യാസം എന്നിവയില്‍ പുരോഗതി, നിക്ഷേപത്തില്‍ നിന്നും വൻ നേട്ടങ്ങള്‍ ലഭിക്കും.
മകരം (Capricorn): കേദാര യോഗത്തിന്റെ സ്വാധീനം മൂലം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷമുണ്ടാകും. സ്ഥലമോ കെട്ടിടമോ വാഹനമോ വാങ്ങാന്‍ സാധ്യത. നിങ്ങള്‍ ഏതെങ്കിലും നിയമ തര്‍ക്കങ്ങളില്‍ നിന്ന് മുക്തി നേടുകയും നിങ്ങളുടെ ശത്രുക്കളെ പരാജയപ്പെടുത്തുകയും ചെയ്യും. സന്താനത്തിന്റെ ഭാഗത്തുനിന്ന് സന്തോഷമുണ്ടാകും ഒപ്പം നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)