Mobile phone charging: മൊബൈൽ ചാർജർ സോക്കറ്റിൽ നിന്ന് ഊരാറില്ലേ? അപകടം കാത്തിരിക്കുന്നു!
സ്മാർട്ട് ഫോൺ ചാർജ് ചെയ്ത് കഴിഞ്ഞാൽ ചാർജറിന്റെ സ്വിച്ച് ഓഫ് ചെയ്യേണ്ടത് പ്രധാനമാണ്. സ്വിച്ച് ഓൺ ചെയ്ത് വെച്ചാൽ വൈദ്യുതി പ്രവാഹം തുടരും. ഇത് സ്പാർക്കിംഗിന് കാരണമാകുകയും അത് ചിലപ്പോൾ പൊട്ടിത്തെറിയിലേയ്ക്ക് നയിച്ചേക്കാം. അതിനാൽ എപ്പോഴും സോക്കറ്റിൽ നിന്ന് ചാർജർ വിച്ഛേദിക്കുക. ഫോൺ ചാർജ്ജ് ചെയ്ത ശേഷം സ്വിച്ച് ഓഫ് ചെയ്യുക.
ഫോൺ ചാർജ് ചെയ്തതിനു ശേഷവും ചാർജർ സോക്കറ്റിൽ തന്നെ തുടരുകയും സ്വിച്ച് ഓണായിരിക്കുകയും ചെയ്താൽ അഡാപ്റ്റർ ചൂടാകും. ഈ അവസ്ഥ ചാർജറിന് കേടുവരുത്തും.
സോക്കറ്റിൽ പ്ലഗ് ചെയ്‌തിരിക്കുന്ന ചാർജറിൻ്റെ സ്വിച്ച് തുടർച്ചയായി ഓൺ ചെയ്ത് വെച്ചാൽ അത് ചാർജിംഗ് കേബിളിനും കേടുപാടുകൾ വരുത്തിയേക്കാം.
ചാർജർ ഓൺ ചെയ്തിരിക്കുകയാണെങ്കിൽ പെട്ടെന്ന് നനഞ്ഞ കൈകൊണ്ട് സ്പർശിച്ചാൽ വൈദ്യുതാഘാതമേൽക്കാനും സാധ്യതയുണ്ട്. അതിനാൽ ഇക്കാര്യത്തിൽ എപ്പോഴും ജാഗ്രത പുലർത്തുക.
ഉപയോഗത്തിന് ശേഷം ചാർജർ അൺപ്ലഗ് ചെയ്യുക. എപ്പോഴും ചാർജർ അൺപ്ലഗ് ചെയ്‌ത് വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിക്കുക.
എപ്പോഴും ഉയർന്ന നിലവാരമുള്ള ചാർജർ ഉപയോഗിക്കുക. ഏതെങ്കിലും കാരണത്താൽ ചാർജർ കേടായാൽ അത് ഉപയോഗിക്കുന്നത് ഒഴിവാക്കുക.