ബാങ്കിൽ കൂടുതൽ പണം സൂക്ഷിക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കുമോ? അറിയാം

Fri, 12 Nov 2021-10:32 am,

അഞ്ച് ലക്ഷം രൂപയിലധികം ബാങ്കിൽ നിക്ഷേപിക്കരുതെന്നാണ് പലരും കരുതുന്നത്, എന്നാൽ അങ്ങനെയൊരു നിയമമില്ല.  നിയമത്തിൽ പറയുന്നത് ബാങ്ക് മുങ്ങിപ്പോകുകയോ പാപ്പരാകുകയോ ചെയ്താൽ അഞ്ച് ലക്ഷം രൂപ വരെ സെക്യൂരിറ്റി ഉറപ്പാക്കുമെന്നാണ്. അതായത് ബാങ്ക് മുങ്ങുകയോ പാപ്പരാകുകയോ ചെയ്താൽ സർക്കാർ നിങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നൽകും എന്ന്. ഒരുപക്ഷേ ഇക്കാരണത്താലാകം ആളുകൾ 5 ലക്ഷം രൂപയിൽ കൂടുതൽ ബാങ്കിൽ സൂക്ഷിക്കേണ്ടതില്ലെന്ന് കരുതുന്നത്.

Also Read: viral video: കളി കോഴിയോട്; കിട്ടി എട്ടിന്റെ പണി!  

പ്രതിസന്ധിയിലായ ബാങ്കിനെ സർക്കാർ മുങ്ങാൻ അനുവദിക്കാതെ ഏതെങ്കിലും വലിയ ബാങ്കുമായി ലയിപ്പിക്കുന്നു. ഇനി ഏതെങ്കിലും ബാങ്ക് മുങ്ങിപ്പോയാൽ എല്ലാ അക്കൗണ്ട് ഉടമകൾക്കും പേയ്‌മെന്റ് നടത്താനുള്ള ഉത്തരവാദിത്തം ഡിഐസിജിസിക്കാണ് (DICGC). ഈ തുകയ്ക്ക് ഗ്യാരണ്ടി നൽകുന്നതിനായി ഡിഐസിജിസി (DICGC) ബാങ്കുകളിൽ നിന്ന് പ്രീമിയം ഈടാക്കുന്നു.

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിങ്ങൾക്ക് എത്ര പണം വേണമെങ്കിലും സൂക്ഷിക്കാം. എങ്കിലും നിങ്ങളുടെ വരുമാന സ്രോതസ്സിന് വ്യക്തമായ തെളിവ് ഉണ്ടായിരിക്കണം.  അതായത് ആദായനികുതി വകുപ്പിൽ നിന്നും ചോദ്യം വന്നാൽ പണം എവിടെ നിന്നാണ് വന്നതെന്ന് നിങ്ങൾ പറയേണ്ടിവരും. നിയമങ്ങൾക്കനുസൃതമായി നികുതിയടച്ചാൽ വരുമാനത്തിന്റെ കൃത്യമായ തെളിവുണ്ടെങ്കിൽ പ്രശ്‌നമുണ്ടാകില്ല.

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ കൂടുതൽ പണമുണ്ടെങ്കിൽ ആ പണത്തിന്റെ ഉറവിടം ആദായനികുതിക്ക് മുന്നിൽ തെളിയിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകാം. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാം, ഈ സാഹചര്യത്തിൽ നിങ്ങൾക്കെതിരെ നടപടിയെടുക്കാം.

ഇതോടൊപ്പം സേവിംഗ്സ് അക്കൗണ്ടിൽ കൂടുതൽ പണം സൂക്ഷിക്കുന്നതിന് മുമ്പ് നിക്ഷേപത്തിന്റെ പലിശ കുറവായതിനാൽ ലാഭനഷ്ടം തീർച്ചയായും ശ്രദ്ധിക്കണം. അതുകൊണ്ടാണ് സേവിംഗ്സ് അക്കൗണ്ടിൽ കൂടുതൽ പണം സൂക്ഷിക്കുന്നതിന് പകരം സ്ഥിരനിക്ഷേപം നടത്തുകയോ മ്യൂച്വൽ ഫണ്ടിൽ ഈ പണം നിക്ഷേപിക്കുകയോ ചെയ്താൽ കൂടുതൽ പലിശ ലഭിക്കുമെന്ന് പലരും വിശ്വസിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link