Keerthy Suresh: മരക്കാറിലെ തന്റെ കഥാപാത്രത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കീർത്തി സുരേഷ്
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത സിനിമ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണ് ഇതെന്ന് പ്രിയദർശൻ പറഞ്ഞിരുന്നു.
കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം നൂറു കോടി ബഡ്ജറ്റിൽ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്
ആർച്ച എന്ന കഥാപാത്രത്തെയാണ് നടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ തന്റെ കഥാപാത്രത്തിന്റെ ചിത്രങ്ങൾ കീർത്തി പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ്.
മലയാളത്തിനു പുറമേ താരം തെലുങ്ക് തമിഴ് ചിത്രങ്ങളിൽ എല്ലാം അഭിനയിക്കുന്നുണ്ട്. ഒരിടവേളക്ക് ശേഷം കീർത്തി മലയാളത്തിലേക്ക് തിരികെ എത്തുന്ന മരക്കാർ തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്
സുരേഷ് കുമാറിന്റെയും മേനകയുടെയും മകളായ കീർത്തിയ്ക്ക് അമ്മയെപ്പോലെ ആകണമെന്നായിരുന്നു ആഗ്രഹം. ലക്ഷ്വറി ഇല്ലാതെയാണ് അച്ഛൻ തങ്ങളെ വളർത്തിയത് എന്നും സാധാരണ കുട്ടികളെ പോലെ മതി എന്നാണു അവർ പറഞ്ഞിരുന്നത് എന്നും കീർത്തി പറഞ്ഞിട്ടുണ്ട്.