Budh Gochar 2023: ബുധ സംക്രമം സൃഷ്ടിക്കും ത്രികോണ രാജയോ​ഗം; സൗഭാ​ഗ്യങ്ങൾ ഈ രാശിക്കാരെ തേടിയെത്തും

Wed, 18 Jan 2023-6:54 am,

തുലാം: മാധ്യമങ്ങളുമായും എഴുത്തുമായും ബന്ധപ്പെട്ടിരിക്കുന്ന തുലാം രാശിക്കാർക്ക് ഈ ബുധൻ സംക്രമണത്തോടെ ഒരു സുവർണ്ണകാലം ആരംഭിക്കാൻ പോകുകയാണ്. ഇതുവരെ തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പ്രശ്‌നങ്ങളുണ്ടായിരുന്ന തുലാം രാശിക്കാർക്ക് ബുധന്റെ ബുധന്റെ രാശിമാറ്റം ജോലിയിൽ പ്രചോദനവും ക്രിയാത്മകമായ മാറ്റങ്ങളും കൊണ്ടുവരും. സഹോദരങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും. 

 

മേടം: മേടം രാശിക്കാർക്ക് ജോലി മാറ്റം സംഭവിക്കും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല അവസരം ലഭിക്കും. യാത്രകൾ ഗുണം ചെയ്യും. ആരോഗ്യത്തിലും തൊഴിൽപരമായും ബുദ്ധിമുട്ടുകൾ ഒഴിവാകാം. ജീവിതത്തിൽ സമാധാനമുണ്ടാകും.

 

കുംഭം: നിക്ഷേപിച്ചതോ പലിശയ്ക്ക് നൽകുന്നതോ ആയ പണം ഇവർക്ക് ലാഭകരമായിരിക്കും. പെട്ടെന്ന് ഒരു വലിയ തുക ഇക്കൂട്ടരുടെ കൈകളിലെത്തും. പ്രണയിതാക്കൾക്കും ദമ്പതികൾക്കും ഇത് വളരെ നല്ല സമയമാണ്. വിദ്യാർത്ഥികൾക്ക് നല്ല സമയമായിരിക്കും. 

 

മിഥുനം: ഈ രാശിക്കാർക്ക് നല്ല സമയം ആരംഭിക്കാൻ പോകുന്നു. ഈ സമയം അനുയോജ്യമായ വിവാഹ പങ്കാളിയെ കണ്ടെത്താൻ കഴിയും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. പ്രതീക്ഷിച്ച കാര്യങ്ങൾ നടക്കുന്നതിനാൽ മനസിൽ സന്തോഷം ഉണ്ടാകും. സൗഭാഗ്യങ്ങൾ വന്നുചേരും.

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link