Kendra Trikona Rajayoga: ബുധന്റെ രാശിമാറ്റത്തിലൂടെ കേന്ദ്രത്രികോണ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം ഉദിച്ചുയരും!
Kendra Trikona Rajayoga In Aries: ഗ്രഹങ്ങളുടെ രാജകുമാരനും ബുദ്ധിശക്തിയുടെ കാരകനുമായ ബുധൻ നിവിൻ മേട രാശിയിൽ സംക്രമിച്ചിരിക്കുകയാണ്. ബുധൻ മാർച്ച് 26 ന് മേട രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ജ്യോതിഷ പ്രകാരം ബുധൻ മേട രാശിയിൽ പ്രവേശിച്ചതോടെ കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്
മേട രാശിയുടെ ലഗ്ന ഭാവത്തിലാണ് ബുധൻ സ്ഥിതി ചെയ്യുന്നത്. ഒപ്പം മകര രാശിയുടെ നാലാം ഭാവത്തിൽലൂടെ സഞ്ചരിക്കും. ഇതിലൂടെ ബുധൻ കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.
ജ്യോതിഷികളുടെ അഭിപ്രായത്തിൽ ബുധന്റെ രാശിമാറ്റത്തിലൂടെ സൃഷ്ടിച്ചിരിക്കുന്ന ത്രികോണ രാജയോഗം എല്ലാ ജീവജാലങ്ങൾക്കും ഇരട്ടി ഫലം നൽകും
എല്ലാവർക്കും ജോലിയിലും ബിസിനസിലും വിജയം നൽകും. എങ്കിലും ബുധൻ്റെ കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും അത് ഏതൊക്കെ രാശികളാണെന്ന് നമുക്കറിയാം...
മേടം (Aries): കേന്ദ്ര ത്രികോണം രാജയോഗം മേട രാശിക്കാർക്കും അനുകൂലമായിരിക്കും. ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. കരിയറിൽ പെട്ടെന്ന് മാറ്റങ്ങൾ ഉണ്ടാകും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഉടൻ തന്നെ നല്ല വാർത്തകൾ ലഭിച്ചേക്കാം. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ മാറും.
ഇടവം (Taurus): ജ്യോതിഷ പ്രകാരം ബുധൻ ഏരീസ്മേട രാശിയിൽ സംക്രമിക്കുന്നതിലൂടെ ഇടവ രാശിക്കാർക്ക് വലിയ ഗുണം നൽകും. കാരണം ഇടവ രാശിയിലെ പന്ത്രണ്ടാം ഭാവത്തിലാണ് കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെട്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ വിദേശത്തേക്ക് പോകണമെന്ന് കരുതുന്നവരുടെ സ്വപ്നം ഉടൻ പൂവണിയും. എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും
മകരം (Capricorn): മകരം രാശിക്കാർക്കും കേന്ദ്ര ത്രികോണ രാജയോഗം വളരെ ശുഭകരമായിരിക്കും. കാരണം ബുധൻ നിലവിൽ മകര രാശിയിലെ നാലാം ഭാവത്തിലൂടെയാണ് സഞ്ചരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് സ്വത്ത് പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ കഴിയും. ഭൗതിക സുഖസൗകര്യങ്ങളിലും പുരോഗതിയുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)