Kendra Trikona Yoga: കേന്ദ്ര ത്രികോണ രാജയോഗം ഈ രാശിക്കാർക്ക് നൽകും വൻ ധനനേട്ടം!

Mon, 31 Jul 2023-4:37 pm,

Kendra Tirkon Rajyog in Kumbh 2023: ജ്യോതിഷ പ്രകാരം ശനി ഗ്രഹം രണ്ടര വർഷമെടുത്താണ് അതിന്റെ രാശി മാറുന്നത്. അതുകൊണ്ടാണ് ശനി വീണ്ടും അതേ രാശിയിൽ വരാൻ 30 വർഷമെടുക്കുന്നത്. 2023 ൽ 30 വർഷത്തിനുശേഷം ശനി അതിന്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചു.

കുംഭ രാശിയുടെ ഭരണ ഗ്രഹമാണ് ശനി. കുംഭ രാശിയിൽ ശനി സംക്രമിക്കുന്നത് കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിക്കുന്നു. 2025 വരെ ശനി കുംഭത്തിൽ തുടരും. ഈ സമയത്ത് 12 രാശിക്കാരുടേയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും.

അതേസമയം ശനി കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിക്കുമ്പോൾ 3 രാശികളിലുള്ളവർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഇവർക്ക് ധനനേട്ടം, കരിയറിൽ പ്രമോഷൻ എന്നിവ ലഭിക്കും.  ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ സംക്രമവും കേന്ദ്ര ത്രികോണ രാജയോഗവും ഏറെ ഗുണകരമെന്ന് നോക്കാം...

ഇടവം (Taurus): ശനി സംക്രമത്താൽ രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം ഇടവ രാശിക്കാർക്ക് അനുകൂലമായിരിക്കും.  ഇവർക്ക് അവരുടെ കരിയറിൽ പുരോഗതി കൈവരിക്കാൻ കഴിയും. ആഗ്രഹിച്ച സ്ഥാനവും പണവും ലഭിക്കും. സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. മുടങ്ങിക്കിടന്ന സുപ്രധാന ജോലികൾ പൂർത്തീകരിക്കും. തൊഴിൽ ജീവിതത്തോടൊപ്പം വ്യക്തിജീവിതത്തിലും പുരോഗതിയുണ്ടാകും. പ്രിയപ്പെട്ട പങ്കാളിയെ കണ്ടെത്താൻ കഴിയും. നിങ്ങളുടെ ഏത് വലിയ ആഗ്രഹവും നിറവേറ്റാൻ കഴിയും.

ചിങ്ങം (Leo): ശനിയുടെ രാശിമാറ്റത്താൽ രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം ചിങ്ങം രാശിക്കാർക്ക് ഗുണകരമായിരിക്കും. ജോലിസ്ഥലത്ത് ഇത്തരക്കാരുടെ പ്രകടനം മികച്ചതായിരിക്കും. ജോലിയിലെ സമ്മർദം മാറും. ജീവിത പങ്കാളിയിൽ നിന്ന് പിന്തുണ ലഭിക്കും. അവിവാഹിതരുടെ വിവാഹത്തിന് അവസരമുണ്ടാകും. ഏത് തർക്കവും കൈകാര്യം ചെയ്യുന്നതിൽ വിജയിക്കും. കുട്ടികളിൽ നിന്ന് നിങ്ങൾക്ക് സന്തോഷം ലഭിക്കും.

കുംഭം (Aquarius): കുംഭം രാശിയിലും കേന്ദ്ര ത്രികോണ രാജയോഗത്തിലും ശനിയുടെ പ്രവേശനം കുംഭ രാശിക്കാർക്ക് വളരെ ശുഭകരവും ഫലദായകവുമായിരിക്കും. ജീവിതത്തിൽ നിരവധി സുവർണ്ണ അവസരങ്ങൾ ലഭിക്കും.  നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും.  കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. പങ്കാളിത്തം ഗുണം ചെയ്യും. ജോലിയിൽ വിജയം കൈവരിക്കും. കരിയറിന് നല്ല സമയമാണ്. പുതിയ ജോലി ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link