Vakri Shani: ശനിയുടെ വക്രഗതിയിലൂടെ കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!
ശനി ഇപ്പോൾ കുംഭ രാശിയിലാണ്. 2023 ജൂൺ 17 ന് രാത്രി 10:48 ന് ഇവിടെ തന്നെ ശനി വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ശനിയുടെ ഈ ചലനത്തിലൂടെ ചില രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും ചില രാശികളെ ഇത് അനുകൂലമായും ബാധിക്കും. ശനിയുടെ വക്രഗതിയിലൂടെ കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗം ശുഭകരമായി കണക്കാക്കപ്പെടുന്നു. അതിന്റെ ഫലം 3 രാശികളിൽ ഉണ്ടാകും. ആ രാശികൾ ഏതൊക്കെയെന്നറിയാം...
തുലാം (Libra): ശനിയുടെ വക്രഗതിയിലൂടെ രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം തുലാം രാശിക്കാർക്ക് ഗുണം ചെയ്യും. ഈ സമയത്ത് വീട് എന്ന സ്വപ്നം പൂർത്തീകരിക്കാൻ കഴിയും. കരിയർ മുന്നേറ്റത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. ജീവിതത്തിൽ ഒരുപാട് വിഷമതകൾ ഉണ്ടാക്കിയിരുന്ന പ്രശ്‌നങ്ങൾ ഇല്ലാതാകും.
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ശനിയുടെ വക്രഗതി സന്തോഷം നൽകും. ഈ രാശിക്കാർക്ക് കേന്ദ്ര ത്രികോണ രാജയോഗത്തിന്റെ ഗുണം ലഭിക്കില്ലെങ്കിലും ഈ രാശിക്കാരുടെ ജാതകത്തിൽ ശനി ശക്തമായി നിൽക്കുന്നതിനാൽ ഇവർക്ക് ധാരാളം ധനം ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. നിക്ഷേപത്തിന് നല്ല സമയമാണ്.
ഇടവം (Taurus): കേന്ദ്ര ത്രികോണ രാജയോഗം ഇടവം രാശിക്കാർക്ക് നല്ല വാർത്തകൾ നൽകും. ഈ സമയത്ത് ഈ രാശിക്കാരുടെ പല ആഗ്രഹങ്ങളും സഫലമാകും. സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് അവസരം ലഭിക്കും. ഈ സമയത്ത് നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. മേഖലയിൽ പുരോഗതിക്കുള്ള അവസരങ്ങൾ ഉണ്ടാകും. ഒരു പുതിയ ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതിൽ ഒരു വലിയ പാക്കേജ് കലഭിക്കും. വ്യവസായികൾക്കും നല്ല സമയമായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)