Double Rajayoga: ശുക്രൻ ചിങ്ങത്തിൽ; ശനിയുമായി ചേർന്ന് ഡബിൾ രാജയോഗം; ഇവരെ ഇനി പിടിച്ചാൽ കിട്ടില്ല!

Sat, 10 Aug 2024-2:10 pm,

ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോഗങ്ങളുമെല്ലാം അതാത് സമയത്ത് നടക്കും. ഇപ്പോഴിതാ ബുധനും ശുക്രനും ചിങ്ങം രാശിയിലുണ്ട്.

ഇവരുടെ അരികിലായി ശനിയുമുണ്ട്.  ഈ മൂന്ന് ഗ്രഹങ്ങളും കൂടി ചേര്‍ന്ന് സമസപ്തക രാജയോഗവും കേന്ദ്ര ത്രികോണ രാജയോഗവും സൃഷ്ടിച്ചിരിക്കുകയാണ്. 

ഈ രണ്ട് രാജയോഗങ്ങളുടെയും ഫലം കാരണം ചില രാശിക്കാർക്ക് നല്ല കാലം വന്നുചേരും.  ഇവർക്ക് ഈ സമയം ആകസ്മികമായ ധനലാഭവും കരിയറില്‍ നേട്ടവും ഉണ്ടാകും. ആ ഭാഗ്യരാശികള്‍ ആരൊക്കെ? അറിയാം...

 

മേടം (Aries): ഈ രാശിക്കാര്‍ക്ക് കേന്ദ്ര ത്രികോണ രാജയോഗവും സമസപ്തക രാജയോഗവും വലിയ നേട്ടങ്ങൾ നൽകും. ഈ സമയത്ത് ആത്മവിശ്വാസം വര്‍ധിക്കും, വിദ്യാര്‍ത്ഥികള്‍ പരീക്ഷകളിലും മറ്റ് മത്സരപ്പരീക്ഷകളിലും വിജയിക്കും, ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള യോഗമുണ്ടാകും, മറ്റുള്ളവരുടെ സ്‌നേഹവും കരുതലും തേടിയെത്തും. ഈ കാലയളവില്‍ നടത്തുന്ന നിക്ഷേപങ്ങളില്‍ നിന്നും ഭാവിയില്‍ ലാഭം ഉണ്ടാകും,  ആഗ്രഹങ്ങളെല്ലാം നിറവേറും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

മകരം (Capricorn): സമസപ്തക യോഗവും കേന്ദ്ര ത്രികോണ യോഗവും മകരം രാശിക്കാര്‍ക്കും നല്ല ഫലങ്ങള്‍ നല്‍കും. ഈ സമയത്ത് ഇവർക്ക് ആകസ്മിക ധനലാഭം, പുതിയ ഉത്തരവാദിത്തങ്ങള്‍, ബിസിനസുകാര്‍ക്ക് ലാഭം, ബിസിനസ് വിപുലപ്പെടുത്താന്‍ സഹായിക്കും, എല്ലാ മേഖലകളിലും സഫലത, വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ യോഗം.

 

ധനു (Sagittarius): ധനു രാശിയില്‍ ജനിച്ചവര്‍ക്കും ഈ രണ്ട് രാജയോഗങ്ങൾ സൗഭാഗ്യം നൽകും, ഈ കാലയളവില്‍ വരുമാനം വര്‍ധിക്കും, വ്യവസായികള്‍ക്ക് ഈ സമയത്ത് വലിയ ഡീലുകള്‍ ലഭിക്കും,  സാമ്പത്തികസ്ഥിതി മെച്ചപ്പെടും, സമൂഹത്തിലുള്ള നിലയും വിലയും വര്‍ദ്ധിക്കും, ജോലികള്‍ പൂര്‍ത്തീകരിക്കും, ബിസിനസുകാര്‍ക്ക് ലാഭം ഉണ്ടാകും,  ഭൗതിക സുഖം വര്‍ധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link