Kerala Cricket League: കേരള ക്രിക്കറ്റ് ലീഗിനെ ആവേശത്തോടെ സ്വീകരിച്ച് കാണികൾ- ചിത്രങ്ങൾ
സംസ്ഥാത്തെ ആദ്യത്തെ ക്രിക്കറ്റ് ലീഗിനെ അതിന്റെ ആവേശവും ഗൗരവവും ഒട്ടും ചോരാതെ ക്രിക്കറ്റ് പ്രേമികൾ സ്വീകരിച്ചുവെന്നതിന്റെ തെളിവാണ് മത്സരങ്ങൾ കാണാൻ ഒഴുകിയെത്തുന്ന കാണികൾ.
ആദ്യദിവസം ആറായിരത്തോളം പേരാണ് കളി കാണാനെത്തിയത്. രണ്ടാമത്തെ കളിക്ക് മഴ തടസ്സമായെങ്കിലും ഒട്ടേറെപ്പേർ രാത്രി വൈകുവോളം ഗ്യാലറിയിൽ കളിക്കാർക്ക് പ്രോത്സാഹനവുമായി ഉണ്ടായിരുന്നു. പകല്‍സമയത്തെ കളി കാണാന്‍ നിരവധി വിദ്യാര്‍ഥികളും എത്തുന്നുണ്ട്.
കേരളത്തിലെ സാധാരണക്കാരായ ക്രിക്കറ്റ് കളിക്കാർക്ക് വലിയ അവസരങ്ങളിലേക്ക് വാതായനം തുറക്കുകയാണ് കേരള ക്രിക്കറ്റ് ലീഗ്. വിവിധ ക്ലബ്ബുകളിലും മറ്റുമായി ക്രിക്കറ്റ് കളിച്ചുവളരുന്ന മികച്ച ഒട്ടേറെ കളിക്കാർക്ക് കെസിഎല്ലിൽ മൽസരിക്കുന്ന പല ടീമുകളും ഇടംനൽകിയിട്ടുണ്ട്.
കേരളത്തിൽനിന്ന് കൂടുതൽ ക്രിക്കറ്റ് കളിക്കാരെ ഇന്ത്യൻ ടീമിലേക്കുവരെ സംഭാവന ചെയ്യാൻ ഉതകുന്ന മത്സരങ്ങളെ അതേ ഗൗരവത്തോടെയാണ് കാണികളും സമീപിക്കുന്നത്. ക്രിക്കറ്റ് മൽസരം കാണുന്നതിന് ഗ്യാലറികളിലേക്കുള്ള പ്രവേശനം സൗജന്യമാണെന്നതും ആളുകളെ ആകർഷിക്കുന്നുണ്ട്.
ക്രിക്കറ്റ് തൽപരരായ കുട്ടികളുമായി ഒട്ടേറെ രക്ഷിതാക്കളാണ് കളി കാണാനെത്തുന്നത്. ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന ആദ്യ മത്സരത്തിന് കാണികൾ അൽപം കുറവാണെങ്കിലും രാത്രി 6.45നുള്ള രണ്ടാമത്തെ മത്സരം കാണാൻ ഒട്ടേറെപ്പേർ എത്തുന്നുണ്ട്. സെപ്തംബർ 18ന് മത്സരങ്ങൾ അവസാനിക്കും.