Gold Price Today: ചരിത്രത്തിലാദ്യമായി അരലക്ഷം കടന്ന് സ്വര്‍ണ വില; ഒരു പവന് എത്രയെന്ന് അറിയണ്ടേ?
പുതിയ വില വര്‍ധനവ് രേഖപ്പെടുത്തിയതോടെ വിപണിയും ഉപഭോക്താക്കളും ഒരുപോലെ ആശങ്കയിലാണ്.
ഇക്കഴിഞ്ഞ 21-ാം തീയതിയായിരുന്നു സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്.
മാര്‍ച്ച് 1നാണ് സ്വര്‍ണവിലയില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്.
പവന് 46,320 രൂപയും ഗ്രാമിന് 5,790 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
വിവാഹ സീസണ്‍ അടുത്തതോടെ സ്വര്‍ണവില കുതിച്ചുയരുന്നത് ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്.
യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്നപണനയ പ്രഖ്യാപനം സ്വര്‍ണ വില ഉയരാന്‍ പ്രധാന കാരണമായെന്നാണ് വിലയിരുത്തല്‍.
സ്വര്‍ണത്തിനോട് നിക്ഷേപകര്‍ക്കുള്ള താത്പ്പര്യവും വില വര്‍ധനയ്ക്ക് കാരണമാകുന്നുണ്ട്.