Gold Rate Today: ചെറിയൊരു ആശ്വാസം! സ്വർണ്ണവിലയിൽ നേരിയ കുറവ്; വില ഇങ്ങനെ
480 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 54,640 രൂപയായി.
1 ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 6,830 രൂപയും 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 7,451 രൂപയുമാണ്.
22 കാരറ്റ് സ്വർണവില: 1 ഗ്രാം - 6830, 8 ഗ്രാം - 54,640, 10 ഗ്രാം - 68,300, 100 ഗ്രാം - 6,83,000.
24 കാരറ്റ് സ്വർണവില: 1 ഗ്രാം - 7451, 8 ഗ്രാം - 59,608, 10 ഗ്രാം - 74,510, 100 ഗ്രാം - 7,45,000
18 കാരറ്റ് സ്വർണവില: 1 ഗ്രാം - 5588, 8 ഗ്രാം - 44,704, 10 ഗ്രാം - 55,880, 100 ഗ്രാം - 5,58,800
കഴിഞ്ഞ ദിവസങ്ങളിലായി ഒരു പവന്റെ വില സർവകാല റെക്കോർഡിൽ എത്തിയിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ച് വിലകളും ഈ മെയ് മാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മെയ് മാസത്തിന്റെ തുടക്കത്തിൽ സ്വർണ്ണ വില കുറഞ്ഞിരുന്നു. ഇത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ വില കൂടുകയായിരുന്നു.
മെയ് മാസത്തിലെ ഇതുവരെയുള്ള സ്വർണ്ണ നിരക്കുകൾ ഇങ്ങനെ: മെയ് 1- 52,440, മെയ് 2- 53000, മെയ് 3-52600, മെയ് 4- 52680, മെയ് 5- 52680, മെയ് 6- 52840, മെയ് 7- 53080, മെയ് 8- 53000, മെയ് 9- 52920, മെയ് 10- 54,040, മെയ് 11- 53,800, മെയ് 12-53800, മെയ് 13-53720, മെയ് 14- 53400, മെയ് 15- 53,720, മെയ് 16- 54,280, മെയ് 17- 54,080, മെയ് 18- 54, മെയ് 19-മാറ്റമില്ല, മെയ് 20 - 55120.
ഓഹരിവിണിയിലെ ചലനങ്ങളും രാജ്യാന്തരവിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയെ വലിയ രീതിയിൽ സ്വാധീനിച്ചത്. കഴിഞ്ഞ മാര്‍ച്ച് 29 നാണ് സ്വര്‍ണവില അരലക്ഷം കടന്നത്. അന്നത്തെ സ്വർണ്ണവില പവന് 54,500 ആയിരുന്നു.