Gold Rate Today: സ്വർണവിലയിൽ നേരിയ മുന്നേറ്റം; ഇന്ന് പവന് 80 രൂപ വർധിച്ചു!
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ മാറ്റം. മൂന്ന് ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപ ഇടിഞ്ഞ സ്വർണ വിപണിയിൽ ഇന്ന് 80 രൂപ വർധിച്ചു.
ഇതോടെ ഇന്ന് സ്വർണം പവന് 55,560 ആയിട്ടുണ്ട്. ഗ്രാമിന് 10 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6945 ആയിട്ടുണ്ട്.
ദീപാവലി സമയത്ത് റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് മുന്നേറുകയായിരുന്ന സ്വർണവില പെട്ടെന്ന് ബ്രേക്കിട്ടെങ്കിലും വീണ്ടും കുതിക്കുകയായിരുന്നു.
ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയിൽ ഇടയ്ക്ക് പ്രതിഫലിച്ചത്. നവംബർ മാസത്തിന്റെ ആദ്യ ദിനത്തിൽ സ്വർണവില 59,080 ആയിരുന്നു. ഇടയ്ക്ക് സ്വർണവില 60000 കടക്കുമെന്ന പ്രതീക്ഷയെ തകിടം മറിച്ചുകൊണ്ട് സ്വർണവില ഇടിയുകയായിരുന്നു. എന്നാൽ ഇന്നിതാ സ്വർണവില പതുക്കെ കയറിയിട്ടുണ്ട്
നവംബർ മാസത്തിലെ സ്വർണ വില: നവംബർ 1 ന് സ്വർണവില 59080 ആയിരുന്നു. നവംബർ 2 ന് വില 120 രൂപ കുറഞ്ഞ് 58960 ആയി തുടർന്ന് നവംബർ 3 ന് വിലയിൽ മാറ്റമില്ലാതെ 58960 തന്നെയാണ്. നവംബർ 4 നും സ്വർണവിലയിൽ മാറ്റമില്ല. നവംബർ 5 ന് 120 രൂപ കുറഞ്ഞ് 58, 840 എത്തി, നവംബർ 6 ന് 80 രൂപ കൂടി 58920 ഉം നവംബർ 7 ന് 1320 രൂപ കുറഞ്ഞ് 57,600 ആയി, നവംബർ 8 ന് 58280 ആയി, നവംബർ 9 ന് 80 രൂപ കുറഞ്ഞ് 58200 ആയി നവംബർ 10 നും അതെ വില തുടർന്നു, നവംബർ 11 ന് 440 രൂപ കുറഞ്ഞ് 57760 ആയി, നവംബർ 12 ന് 56680 രൂപയും നവംബർ 13 ന് സ്വർണവില 320 രൂപ കുറഞ്ഞ് 56360 ഉം നവംബർ 14 ന് 880 രൂപ കുറഞ്ഞ് 55480 ഉം നവംബർ 15 ന് സ്വർണവില 55560 ആയി.
വിവിധ നഗരങ്ങളിലെ സ്വർണ്ണ വില അറിയാം (10 gram): ഡൽഹിയിൽ 22, 24 carat സ്വർണവില (10 gram) യഥാക്രമം 69490, 75790 ആണ്. മുംബൈ-22, 24 carat സ്വർണവില (10 gram) യഥാക്രമം 69340, 75640, ചെന്നൈ- 22, 24 carat സ്വർണവില (10 gram) യഥാക്രമം 69340, 75640, ബെംഗളൂരു- 22, 24 carat സ്വർണവില (10 gram) യഥാക്രമം 69340, 75640, ഹൈദരാബാദ്- 22, 24 carat സ്വർണവില (10 gram) യഥാക്രമം 69340, 75640 എന്നിങ്ങനെയാണ്.