Todays Gold Rate: സ്വർണവില എങ്ങനെ, പ്രതീക്ഷയ്ക്ക് വകയുണ്ടോ? ഇന്നത്തെ നിരക്ക്
മാർച്ച് 29നാണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. 440 രൂപയാണ് അന്ന് ഒറ്റയടിക്ക് വര്‍ധിച്ചത്. 50,400 രൂപയായിരുന്നു അന്നത്തെ സ്വർണവില.
പിന്നീടങ്ങോട് കൂടിയും കുറഞ്ഞും നിന്നു. മെയ് രണ്ടാം തിയതി മുതല്‍ സ്വർണവില കുതിക്കുന്നത് കണ്ടത്.
സ്വർണവിലയിൽ റെക്കോർഡ് തീർത്ത മാസമായിരുന്നു മെയ് മാസം. മെയ് 20നാണ് റെക്കോർഡ് വില റിപ്പോർട്ട് ചെയ്തത്. 55,120 രൂപയായിരുന്നു അന്ന് സ്വർണത്തിന്റെ വില.
എന്നാൽ ജൂൺ മാസം എല്ലാവർക്കും ഏറെ പ്രതീക്ഷകൾ നൽകിയ മാസമാണ്.
വരും ദിവസങ്ങളിലും സ്വര്‍ണവില കുറയാനാണ് സാധ്യത. ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കിയിരുന്ന കാര്യങ്ങളില്‍ അയവ് വന്നതാണ് വില കുറയാന്‍ കാരണം.