ഇനി PPE കിറ്റിനും N95 മാസ്കിനും സാനിറ്റൈസറിനും ഭീമാമായി തുക കൊടുക്കേണ്ട, സംസ്ഥാന സർക്കാർ കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചിയിച്ചു
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ കോവിഡ് പ്രതിരോധ ഉത്പനങ്ങളുടെ വില സർക്കാർ നിശ്ചയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് സർക്കാർ വില നിയന്ത്രിച്ച് പട്ടിക ഇറക്കിയത്. ഓരോ ഉത്പനങ്ങളുടെ വില ഇങ്ങനെയാണ്
പിപിഇ കിറ്റ് - 273 രൂപ
എൻ95 മാസ്ക് - 22 രൂപ
ട്രിപ്പിൾ ലയർ മാസ്ക് - 3.90 രൂപ
ഫേസ് ഷീൽഡ് - 21 രൂപ
ഡിസ്പോസിബിൾ ഏപ്രൺ - 12 രൂപ
സർജിക്കൽ ഗൗൺ - 65 രൂപ
എക്സാമിനേഷൻ ഗ്ലൗസ് - 5.75 രൂപ
സാനിറ്റൈസര്‍ - 500 എംഎൽ -192 രൂപ, 200 എംഎൽ- 98 രൂപ, 100 എംഎൽ 55 രൂപ
സ്റ്റെറൈൽ ഗ്ലൗസ് ഒരു ജോഡിക്ക് 12 രൂപ
എൻആർബി മാസ്ക് - 80 രൂപ
ഫിംഗർ ടിപ്പ് പൾസ് ഓക്സീമീറ്റർ - 1500 രൂപ
ഹ്യുമിഡിഫയർ ഫ്ളോമീറ്റർ - 1520 രൂപ