Lockdown Guidelines : കടകൾ രാത്രി 7.30വരെ ബാങ്കുകൾ ഉച്ചയ്ക്ക് ഒരു മണി വരെ, നാളെ മുതൽ ഏർപ്പെടുത്തുന്ന സമ്പൂർണ ലോക്ഡൗണിന്റെ മാർഗരേഖകൾ ഇവയാണ്
ഭക്ഷ്യ വസ്തുക്കളുമായി ബന്ധപ്പട്ട കടകൾക്ക് വൈകിട്ട് 7.30 വരെ പ്രവർത്തിക്കാം. പരമാവധി വീടുകളിൽ സാധനമെത്തിക്കാൻ സൗകര്യം ഏർപ്പെടുത്തണം. ചരക്കുവഹനങ്ങൾ തടയില്ല, അവശ്യവസ്തുക്കളും മരുന്ന മറ്റുമെത്തിക്കാൻ ഓട്ടോ, ടാക്സി എന്നിവ ഉപയോഗിക്കാം
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. കോവിഡ് വാക്സിനേഷൻ എടുക്കാനായി സ്വന്തം വാഹനങ്ങളിൽ സഞ്ചരിക്കണം. മഴക്കാലപൂർവ ശുചൂകരണ പ്രവർത്തനങ്ങൾക്ക് തടസ്സമില്ല
റെയിൽവെ വിമാന സർവീസുകൾ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല. മെട്രൊ സർവീസ് നിർത്തിവെച്ചു. എയർപ്പോർട്ടിലും റെയിൽവെ സ്റ്റേഷനിലും ഓട്ടോ ടാക്സി സർവീസ് ലഭിക്കും. മരുന്നും അവശ്യ സാധനങ്ങൾ വാങ്ങാൻ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാം.
ബാങ്കുകൾ ഇൻഷുറസ് സ്ഥാപനങ്ങൾ ഉച്ചയ്ക്ക് ഒരു മണി വരെ പ്രവർത്തിക്കാം. ഐടി അനുബന്ധ സ്വകാര്യ സ്ഥാപനങ്ങൾ നിബന്ധനകളോടെ പ്രവർത്തിക്കാം. ഹോം നഴ്സ് പാലിയേറ്റിവ് പ്രവർത്തകർക്ക് ജോലി സ്ഥലത്തേക്ക് പോവാൻ വിലക്കില്ല. പമ്പുകൾക്കും കോൾഡ് സ്റ്റോറേജുകൾക്കും പ്രവർത്തിക്കാം.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും. ആരാധനയങ്ങളിൽ വിശ്വാസികൾക്ക് പ്രവേശനമില്ല. ആൾക്കൂട്ടം ഉണ്ടാകുന്ന പരിപാടികൾക്ക് വിലക്ക്. അടിയന്തര പ്രധാനമില്ലാത്ത വാണിജ്യ വ്യവസായ സ്ഥാനങ്ങൾ അടച്ചിടും
കൃഷി സംബന്ധമായ എല്ലാ പ്രവർത്തികൾക്ക് അനുമതി. നിർമാണ മേഖലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജോലി തുടരാം. തൊഴിലുറ്റ് ജോലിക്ക് വരുന്നവരെ 5 പേർ അടങ്ങുന്ന സംഘങ്ങളായി തിരിക്കണം.
വിവാഹത്തിന് 20 പേർക്കും, മരണാനന്തര ചടങ്ങൾക്കും 20 പേർക്കാണ് അനുമതി. വിവാഹത്തിനായി സമീപത്തെ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. മരണാനന്തര ചടങ്ങുകൾക്ക് കോവിഡ് ജാഗ്രത പോർട്ടിലിൽ രജിസ്റ്റർ ചെയ്യണം.
വാഹനം, ഇലക്ട്രിക്കൽ റിപ്പയറിങിനും പ്ലംബിങ് സേവനങ്ങൾക്ക് തടസ്സമില്ല. ഇവയ്ക്കായി കടകളും തുറന്ന് പ്രവർത്തിക്കാം.