Kerala Piravi Day 2022 Wishes: ഇന്ന് കേരളപ്പിറവി, ഇതാണ് കേരളത്തിൻറെ യഥാർത്ഥ ചരിത്രം
ഇന്ന് മലയാള നാടിൻറെ പിറന്നാളാണ് കേരളം രൂപംകൊണ്ടിട്ട് ഇന്ന് 66 വർഷങ്ങൾ പിന്നിടുകയാണ്.
Photo Credits: Ktdc Facebook
കേരളസംസ്ഥാനം രൂപീകരിച്ച നവംബർ ഒന്നാണ് കേരളപ്പിറവിയായി അറിയപ്പെടുന്നത്. 1947-ൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടിരുന്നു.
Photo Credits: Ktdc Facebook
കേരവൃക്ഷങ്ങൾനിറഞ്ഞ സ്ഥലം എന്ന അർത്ഥത്തിൽ കേരളം എന്ന പേരുണ്ടായെന്ന അഭിപ്രായമാണ് ഏറ്റവും പ്രബലം. കേരം എന്ന പദവും സ്ഥലം എന്നർത്ഥംവരുന്ന അളം എന്ന പദവുംചേർന്നാണ്, കേരളം എന്ന പേരുണ്ടായതെന്ന വാദം ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നു
Photo Credits: Ktdc Facebook
കേരളീയരുടെ പൊതുവ്യവഹാരഭാഷ, ദ്രാവിഡഭാഷാഗോത്രത്തില്പെട്ട മലയാളമാണ്. തമിഴിൽനിന്നു രൂപംകൊണ്ടതാണു മലയാളം. വട്ടെഴുത്തുലിപികളിലാണ് ആദ്യകാലമലയാളം എഴുതപ്പെട്ടുപോന്നത്.
Photo Credits: Ktdc Facebook