Kerala Police Meeting | മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു
പൊലീസുകാർ സൂക്ഷ്മത പുലർത്തണം. അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു
സ്ത്രീധന പീഡന പരാതികളിൽ കർശന നടപടി വേണം. കേസുകൾ ഡിഐജിമാർ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു
പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തണം. അഴിമതിക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു
പൊലീസുകാർക്ക് മാനസിക സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു
എസ്എച്ച്ഒ മുതൽ ഡിജിപിമാർ വരെയുള്ളവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു
പൊലീസുകാരെ പ്രതിക്കൂട്ടിൽ നിർത്തുന്ന നിരവധി സംഭവങ്ങൾ അടുത്തകാലത്ത് ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പൊലീസുകാരുടെ യോഗം വിളിച്ചുചേർത്തത്