Thiruvananthapuram Flood: മഴയിൽ മുങ്ങി തിരുവനന്തപുരം; വീടുകളിൽ നിന്നും ആളുകളെ മാറ്റുന്നു
കനത്ത മഴയിൽ ആറ്റിങ്ങൽ മേഖലയിൽ വെള്ളം കയറി.
വാമനപുരം കരകവിഞ്ഞ് ഒഴുകുന്നു. കൃഷിയിടങ്ങളിലും വീടുകളിലേക്കും വെള്ളം കയറി.
ചില സ്ഥലത്ത് മതിലുകൾ ഇടിഞ്ഞു ഫയർഫോഴ്സും സന്നദ്ധ സംഘടനകളും ചേർന്ന് വീടുകളിൽ നിന്നും ആൾക്കാരെ മാറ്റി.
റോഡിലും ശക്തമായി വെള്ളം ഒഴുകുകയാണ്.
തെറ്റിയാർ കരകവിഞ്ഞ് ഒഴുകിയതോടെ ടെക്നോപാർക്കിലേക്കുള്ള ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു. സർവീസ് റോഡ് വഴിയുള്ള ഗതാഗതം നിർത്തിവച്ചു
കഴക്കൂട്ടത്തും നിരവധി വീടുകളിൽ വെള്ളം കയറി. രക്ഷാപ്രവർത്തനം തുടരുന്നു
ആക്കുളത്ത് കുടിവെള്ളം ഇല്ലെങ്കിലും റോഡും വീടും കുളമായി
മംഗലാപുരം കഠിനംകുളം അണ്ടൂർക്കോണം പഞ്ചായത്തുകളിലെ നിരവധി വീടുകളിൽ വെള്ളം കയറി. നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
വേളി പൊഴിക്കരയിൽ സർക്കാർ നിർമിച്ചു നൽകിയ വീടുകളുടെ അവസ്ഥ. 3 വീടുകൾ മഴയിൽ ഇടിഞ്ഞു വീണു.