വീണ്ടും വൈറലായി വെഡ്ഡിംഗ് ഫോട്ടോഷൂട്ട്; സോഷ്യൽ മീഡിയയിൽ ഗംഭീര അഭിപ്രായം, ചിത്രങ്ങൾ കാണാം

Wed, 20 Oct 2021-6:00 pm,

വിവാഹ ചടങ്ങുകൾ അധികം ആഡംബരം ഇല്ലാതെ വളരെ മിതമായ രീതിയിൽ ഈ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പലരും നടത്തിയത്. 

അതുകൊണ്ട് തന്നെ വെഡിങ് ഫോട്ടോഗ്രാഫി ടീമുകൾക്ക് വലിയ രീതിയിലുള്ള ഫോട്ടോഗ്രാഫി കഴിവുകൾ ഒന്നും പുറത്തെടുക്കേണ്ട വന്നിട്ടുമില്ല. ഒരു ഇടവേളയ്ക്ക് ശേഷം സോഷ്യൽ മീഡിയകളിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ വന്നുകൊണ്ടിരിക്കുകയാണ്.

ചിലത് പഴയതും ചിലത് ഈ കോവിഡ് സാഹചര്യങ്ങളിൽ ചെയ്ത വെഡിങ് ഫോട്ടോഷൂട്ടുകളുമാണ് വൈറലാകുന്നത്.  

ലോക്ക് ഡൗണിനൊക്കെ മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വെഡിങ് ഫോട്ടോഷൂട്ടുണ്ടായിരുന്നു. പുതപ്പിനുള്ളിൽ മുന്നാറിലെ തേയില തോട്ടത്തിൽ വച്ച് എടുത്ത ഒരു വിവാദ ഷൂട്ട്. 

അതിന് പിന്നിൽ പ്രവർത്തിച്ച വെഡിങ് സ്റ്റോറീസ് എന്ന ഫോട്ടോഗ്രാഫി കമ്പനിയുടെ പുതിയ വർക്കിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാവുന്നത്.

അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് അടുത്തുള്ള റൈൻ ഫോറസ്റ്റ് റിസോർട്ടിൽ വച്ചെടുത്ത ഒരു വെഡിങ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ എങ്ങും വൈറലാവുന്നത്. 

 

ഒരു പക്ഷേ ഇങ്ങനെയൊരു വെഡിങ് ഫോട്ടോഷൂട്ട് മലയാളികൾ കണ്ടിട്ടുണ്ടാവില്ല. സിനിമയിൽ കാണുന്നത് പോലെ ലിപ് ലോക്ക് സീനുകൾ ഉൾക്കൊളിച്ചുകൊണ്ടാണ് ഈ വെഡിങ് ഷൂട്ട് എടുത്തിരിക്കുന്നത്. ബാത്ത് ടബിനുള്ളിൽ വച്ചാണ് ചില ചിത്രങ്ങൾ എടുത്തിരിക്കുന്നത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link