Ketu Transit 2022: കേതു രാശിമാറ്റം; 2023 വരെ ഈ രാശിക്കാർക്ക് രാജയോഗം

Sun, 29 May 2022-2:35 pm,

മകരം: ഈ കാലയളവിൽ നിങ്ങൾക്ക് നിരവധി പുതിയ ഉറവിടങ്ങളിൽ നിന്ന് പണം ലഭിക്കും. ബിസിനസിൽ നല്ല ലാഭം നേടാൻ കഴിയും. ഈ സമയത്ത് പെട്ടെന്നുള്ള ധനലാഭവും ഉണ്ടാകാൻ സാധ്യതയുണ്ട്. ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർ പുതിയ കരാറുകൾക്ക് അന്തിമരൂപം നൽകും. ഓഫീസിൽ സ്ഥാനക്കയറ്റത്തിനും ശമ്പള വർധനവിനും സാധ്യതയുണ്ട്. വളരെക്കാലമായി മുടങ്ങിക്കിടന്ന പണം നിങ്ങൾക്ക് ലഭിക്കും. 

കർക്കടകം: വ്യത്യസ്‌ത ഭാഷകൾ പഠിക്കാൻ താൽപ്പര്യമുള്ളവർക്കും വിവർത്തകനായി കരിയർ തുടരാൻ ആഗ്രഹിക്കുന്നവർക്കും ഈ സമയം അനുയോജ്യമാണ്. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. മികച്ച രീതിയിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. പ്രണയസാഫല്യമുണ്ടാകും. സ്വത്ത്, വാഹനം മുതലായവയും ലഭിക്കാൻ സാധ്യതയുണ്ട്. അമ്മയുടെ പൂർണ പിന്തുണ ലഭിക്കും. അമ്മ മുഖേന പണം വന്ന് ചേരും. സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്.

കുംഭം: ഈ കാലയളവിൽ കുംഭം രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. കൂടാതെ നിങ്ങൾ ചെയ്യുന്ന ഏത് ജോലിയിലും വിജയിക്കും. ഈ സമയത്ത്, നിങ്ങൾക്ക് ബിസിനസിനായി യാത്രകൾ നടത്താം. ഈ യാത്രകൾ ഭാവിയിൽ നിങ്ങൾക്ക് ഉപയോഗപ്രദമാകും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയിക്കാൻ കഴിയും. ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രവേശനവും മത്സര പരീക്ഷകളിൽ വിജയിക്കലും എളുപ്പമാണ്. ശമ്പള വർധനവ് നിർത്തലാക്കപ്പെട്ടവർക്ക് ഈ സമയത്ത് പ്രമോഷനും ശമ്പള വർധനവും ലഭിക്കും. 

 

(Note: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link