Ketu Transit 2023: കേതു സംക്രമണം, ഈ രാശിക്കാരുടെ ജീവിതത്തില്‍ ബമ്പര്‍ നേട്ടങ്ങള്‍, പണത്തിന്‍റെ പെരുമഴ

Wed, 23 Aug 2023-12:51 pm,

ജ്യോതിഷ പ്രകാരം ഒരാളുടെ ജാതകത്തിൽ ചന്ദ്രൻ മോശമായ സ്ഥാനത്താണ് എങ്കില്‍ ആ വ്യക്തിക്ക് കേതുവിന്‍റെ ദോഷഫലങ്ങളാൽ ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടിവരും. കേതുവിന്‍റെ അശുഭ സ്ഥാനം വളരെ വേദനാജനകമാണ് എന്നാണ് പറയപ്പെടുന്നത്‌. മറുവശത്ത്, ജാതകത്തിൽ കേതുവിന്‍റെ ശുഭ സ്ഥാനം ഒരു വ്യക്തിക്ക് ധാരാളം നേട്ടങ്ങൾ നൽകുന്നു. ഒക്‌ടോബർ 30-ന് കേതു തുലാം രാശിയിൽ പ്രവേശിക്കും. ഇത്തരമൊരു സാഹചര്യത്തിൽ 4 രാശിക്കാർക്ക് അടിപൊളി നേട്ടങ്ങള്‍ ആണ് ലഭിക്കാന്‍ പോകുന്നത്. അതായത്, ഈ 4 രാശിക്കാര്‍ക്ക് ഈ സമയത്ത് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഇത്തരക്കാരുടെ കരിയറിൽ ഉയർച്ച, ബിസിനസില്‍ വളര്‍ച്ച എന്നിവ പ്രതീക്ഷിക്കാം. കേതു തുലാം രാശിയില്‍ സംക്രമിക്കുന്നത് ഏതൊക്കെ രാശിക്കാര്‍ക്ക് ആണ് നേട്ടമായി ഭവിക്കുക എന്ന് നോക്കാം....   

 

 

ചിങ്ങം രാശി (Leo Zodiac Sign)

ജ്യോതിഷ പ്രകാരം, കേതുവിന്‍റെ സംക്രമം ചിങ്ങം രാശിക്കാരെ കൂടുതല്‍ ശാന്തരാക്കും. അതോടൊപ്പം കുടുംബാംഗങ്ങൾക്കിടയിൽ സന്തോഷവും ഉണ്ടാകും. ബന്ധങ്ങളിൽ മാധുര്യം ഉടലെടുക്കും. ഈ രാശിക്കാര്‍ക്ക് എല്ലാ  മേഖലയിലും വിജയം ലഭിക്കും, ബിസിനസിൽ പുരോഗതി ഉണ്ടാകും.  

മകരം  (Capricorn Zodiac Sign)

മകരം  രാശിക്കാർക്ക് കേതു സംക്രമണം വലിയ നേട്ടങ്ങൾ നല്‍കും. ഈ സമയത്ത് ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷൻ ലഭിക്കാം. ബിസിനസില്‍ വിജയം കൈവരിക്കും. മാത്രമല്ല, ഈ സമയത്ത് നിങ്ങൾക്ക് വിചാരിച്ച ജോലി നിശ്ചയിച്ച സമയത്ത് പൂർത്തിയാക്കാൻ കഴിയും. 

ഇടവം  (Taurus Zodiac Sign)

ജ്യോതിഷ പ്രകാരം, ഈ സമയത്ത് മാനസിക പിരിമുറുക്കത്തിൽ നിന്ന് മോചനം ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. വ്യക്തിക്ക് ദൂരയാത്ര പോകേണ്ടി വന്നേക്കാം. ഈ സമയത്ത് ബന്ധങ്ങളിൽ പുരോഗതി ഉണ്ടാകും. പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ആളുകള്‍ക്ക് ഈ സമയത്ത് നേട്ടമുണ്ടാകും. 

ധനു രാശി (Sagittarius Zodiac Sign)

ധനു രാശിക്കാർക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ  മാറും. ഈ സമയത്ത് കരിയറിൽ വിജയം ഉണ്ടാകും. ഈ രാശിക്കാരുടെ വീട്ടില്‍ ലക്ഷ്മി ദേവി വാസമുറപ്പിക്കും. ദാമ്പത്യ ജീവിതത്തിൽ പരസ്പര സ്നേഹം വർദ്ധിക്കും, ഇ രാശിക്കാരുടെ വരുമാനം വര്‍ദ്ധിക്കും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link