Ketu Transit: തിരിച്ചടികളുടെ കാലം; ദീപാവലി കഴിയുന്നതോടെ ജീവിതത്തിൽ പ്രതിസന്ധികൾ നിറയും
നവംബർ മാസം തുടങ്ങുന്നതോടെ ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ ഇവർ നേരിടേണ്ടതായി വരും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
ചിങ്ങം രാശിക്കാർക്ക് ഈ കാലയളവിൽ ജീവിത്തിൽ വലിയ തിരിച്ചടികളായിരിക്കും നേരിടേണ്ടി വരിക. മുൻകൂട്ടി നിശ്ചയിച്ച പല കാര്യങ്ങളിലും തടസം നേരിട്ടേക്കും. പ്രിയപ്പെട്ടവരിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായേക്കാം. വരുമാനം കുറയും. വിദ്യാര്‍ത്ഥികള്‍ക്ക് സമ്മിശ്ര അനുഭവങ്ങളായിരിക്കും ഈ കാലയളവിൽ ഉണ്ടാകുക.
വൃശ്ചികം രാശിക്കാർക്ക് ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതുമൂലം ജോലിയിലും പ്രശ്നങ്ങളുണ്ടാകും. പല ബന്ധങ്ങളും വഷളായേക്കാം. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തേക്കാം. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധിക്കണം. ബന്ധുക്കളുമായി പണമിടപാടിനെ ചൊല്ലി തര്‍ക്കം ഉണ്ടാകാനും സാധ്യതയുണ്ട്.
മകരം ജീവിതത്തിൽ പല സങ്കടങ്ങളും അനുഭവിക്കേണ്ടി വന്നേക്കാം. ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ജോലിയിൽ മടുപ്പ് തോന്നാനിടയുണ്ട്. ഉറക്കക്കുറവ്, ക്ഷീണം എന്നിവ അനുഭവപ്പെടാൻ സാധ്യത. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് തടസങ്ങൾ നേരിടേണ്ടി വരും. സഹോദരങ്ങൾക്കിടയിൽ തർക്കമുണ്ടാകാനും സാധ്യതയുണ്ട്. സ്വത്ത് സംബന്ധമായ തർക്കങ്ങളുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.