KGF 2: അന്താരാഷ്ട്രതലത്തിൽ റെക്കോർഡുകൾ തകർത്ത് കെജിഎഫ് 2
'കെജിഎഫ് 2' ബ്ലോക്ക്ബസ്റ്റർ ആണ്. പ്രതീക്ഷിച്ചതുപോലെ തന്നെ മികച്ച തുടക്കം നേടിയ ചിത്രം ആദ്യ ദിനം മുതൽ ബോക്‌സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. റിലീസിന്റെ ആദ്യ ദിവസം, ഹൃത്വിക് റോഷൻ നായകനായ 'വാർ', ആമിർ ഖാന്റെ 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ' എന്നിവയുടെ ഓപ്പണിംഗ് ഡേ റെക്കോർഡുകളാണ് കെജിഎഫ് 2 മറികടന്നത്. ആദ്യ ദിനം 134.50 കോടിയിലധികം കളക്ഷനാണ് ചിത്രം നേടിയത്.
തെക്കേ ഇന്ത്യ മുതൽ വടക്കേ ഇന്ത്യ വരെ ചിത്രം വൻ വിജയത്തോടെ മുന്നേറുകയാണ്. ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് പറയുന്നതനുസരിച്ച്, വെറും രണ്ടാഴ്ചയ്ക്കുള്ളിൽ ഹിന്ദി പതിപ്പിന് 200 കോടിയിലധികം നേടിയ ചിത്രം രണ്ടാമത്ത ആഴ്ച അവസാനിക്കുമ്പോൾ 300 കോടിയിലേക്ക് കുതിക്കുകയാണ്. ആദ്യ ദിവസം - 50 കോടി, 2ാംദിവസം - 100 കോടി, മൂന്നാം ദിവസം 150 കോടി, നാലാം ദിവസം 200 കോടി, അഞ്ചാം ദിവസം 225 കോടി, ആറാം ദിവസം 250 കോടി എന്നിങ്ങനെയാണ് കണക്ക് തരൺ ആദർശ് ട്വീറ്റ് ചെയ്തു.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം തെന്നിന്ത്യയിൽ മാത്രം 1.5 കോടി ആളുകൾ ചിത്രം റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ കണ്ടു. കർണാടകയിൽ 40 ലക്ഷം പേരും തമിഴ്‌നാട്ടിൽ 30 ലക്ഷം പേരും കേരളത്തിൽ 25 ലക്ഷത്തിലധികം പേരും ആന്ധ്രാപ്രദേശ്/തെലങ്കാന എന്നിവിടങ്ങളിൽ 50 ലക്ഷം പേരും സിനിമ കണ്ടു. തമിഴ്‌നാട്ടിൽ കെജിഎഫ് 2 സിനിമകൾ റിലീസ് ചെയ്യുന്ന തിയേറ്ററുകളുടെ എണ്ണം വർധിപ്പിച്ചു. 150 തിയേറ്ററുകളാണ് വർധിപ്പിച്ചത്.
യുഎഇ/ജിസിസിയിൽ ഏതൊരു ദക്ഷിണേന്ത്യൻ ചിത്രത്തിനേക്കാളും റെക്കോർഡുകൾ വാരിക്കൂട്ടിയിരിക്കുകയാണ് 'KGF' 2. യഷ്, സഞ്ജയ് ദത്ത് എന്നിവർ മുഖ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ച ചിത്രം ആഗോളതലത്തിൽ ഈ ആഴ്ചയിലെ മികച്ച രണ്ട് ചിത്രങ്ങളിൽ ഇടം നേടി. ഈ ആഴ്ച മലേഷ്യയിലെ ഏറ്റവും മികച്ച ചിത്രമായും കെജിഎഫ് 2 മാറി.
പ്രഭാസിന്റെ 'ബാഹുബലി 2', സൽമാൻ ഖാന്റെ 'ടൈഗർ സിന്ദാ ഹെ' തുടങ്ങിയ മുൻകാല ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ മറികടന്ന് ഏറ്റവും വേഗത്തിൽ 250 കോടിയിൽ എത്തിയിരുന്നു കെജിഎഫ് 2ന്റെ ഹിന്ദി പതിപ്പ്.