Kiara Advani Ramp Walk: പിങ്ക് ലെഹംഗയില്‍ ഷോ സ്റ്റോപ്പറായി കിയാര അദ്വാനി, ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍
2021 ല്‍ പുറത്തിറങ്ങിയ ഷേര്‍ഷ താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കിയാര അദ്വാനിയും ഷേര്‍ഷ താരം സിദ്ധാർത്ഥ് മൽഹോത്രയും തമ്മിലുള്ള വിവാഹം നടന്നത്.
വിവാഹശേഷവും കിയാര അദ്വാനി തന്‍റെ ഗ്ലാമറസ് പ്രോജക്റ്റുകളുടെ തിരക്കിലാണ്. ചിത്രങ്ങള്‍, ഫോട്ടോഷൂട്ട്, ഫാഷന്‍ ഷോ, താരം തിരക്കിലാണ്...
കഴിഞ്ഞ ദിവസം കിയാര അദ്വാനി ഡല്‍ഹിയില്‍ നടന്ന ഫാഷന്‍ ഷോയില്‍ പങ്കെടുത്തിരുന്നു. ഡല്‍ഹിയില്‍ നടന്ന ഷോ താരത്തിന് കുടുംബവുമായി സമയം ചിലവഴിക്കാനും അവസരം നല്‍കി
ഡൽഹിയിലെ താജ് ഹോട്ടലിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ കോച്ചർ വീക്കിൽ ഡിസൈനർ ഫാൽഗുനി ഷെയ്ൻ പീക്കോക്കിനായാണ് കിയാര അദ്വാനി റാംപില്‍ എത്തിയത്. പിങ്ക് ഡിസൈനർ വസ്ത്രത്തിൽ കിയാര ഒരു ബാർബിയേപ്പോലെ സുന്ദരിയായി കാണപ്പെട്ടു.
അവരുടെ സ്റ്റൈല്‍ ഷോയില്‍ പങ്കെടുത്ത എല്ലാവരുടെയും ഹൃദയം കവർന്നിരിക്കണം. കിയാരയുടെ ഈ റാംപ് വാക്കിന്‍റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. താരത്തിന്‍റെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് വൈറലായി മാറിയത്. സിദ്ധാർത്ഥ് മൽഹോത്രയെ വിവാഹം കഴിച്ചതിന് ശേഷം കിയാര കൂടുതൽ തിളങ്ങുകയാണ് എന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്.