Happy Birthday Kiara Advani: പിറന്നാള്‍ ദിനത്തില്‍ വൈറലായി കിയാര അദ്വാനിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍
സിദ്ധാർത്ഥ് മൽഹോത്രയുമായുള്ള വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ കൂടിയാണ് ഇത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ താരം തന്‍റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പിറന്നാള്‍ ദിനത്തില്‍ താരത്തിന്‍റെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.
2021 ല്‍ പുറത്തിറങ്ങിയ ഷേര്‍ഷ താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കിയാര അദ്വാനിയും ഷേര്‍ഷ താരം സിദ്ധാർത്ഥ് മൽഹോത്രയും തമ്മിലുള്ള വിവാഹം നടന്നത്.
വിവാഹശേഷവും കിയാര അദ്വാനി തന്‍റെ ഗ്ലാമറസ് പ്രോജക്റ്റുകളുടെ തിരക്കിലാണ്. ചിത്രങ്ങള്‍, ഫോട്ടോഷൂട്ട്, ഫാഷന്‍ ഷോ, താരം തിരക്കിലാണ്... കഴിഞ്ഞ ദിവസം കിയാര അദ്വാനി ഡല്‍ഹിയില്‍ നടന്ന ഫാഷന്‍ ഷോയില്‍ പങ്കെടുത്തിരുന്നു.
സിദ്ധാർത്ഥ് മൽഹോത്രയെ വിവാഹം കഴിച്ചതിന് ശേഷം കിയാര കൂടുതൽ തിളങ്ങുകയാണ് എന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്.