Kidney Failure Symptoms : വൃക്ക രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ ഇവയാണ്; അവഗണിക്കരുത്
കിഡ്‌നിയുടെ പ്രവർത്തനം ശരിയായി നടക്കാതെ വരുമ്പോൾ ശരീരത്തിൽ പല തരത്തിലുള്ള വ്യത്യാസങ്ങൾ ഉണ്ടാകും. പ്രമേഹം, വാർധക്യം, കുടുംബ ചരിത്രം, രക്തസമ്മർദ്ദം എന്നീ രോഗങ്ങൾ ഒക്കെ തന്നെ പലപ്പോഴും വൃക്കരോഗത്തിലേക്ക് നയിക്കാറുണ്ട്. വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ ഇവയൊക്കെയാണ്.
വൃക്കരോഗത്തിന്റെ ഒരു ലക്ഷണമാണ് ഉയർന്ന രക്തസമ്മർദ്ദം. ഹൈപ്പർടെൻഷൻ വൃക്കരോഗത്തിന്റെ ഒരു പ്രധാന ലക്ഷണമായാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്.
വൃക്കകളുടെ പ്രവർത്തനം കുറയുന്നതിനനുസരിച്ച് വിഷവസ്തുക്കൾ ശരീരത്തിൽ അടിഞ്ഞുകൂടും. ഇത് ചർമ്മത്തിൽ തടിപ്പും ചൊറിച്ചിലും മറ്റ് പ്രശ്‍നങ്ങളൂം ഉണ്ടാകാൻ കാരണമാകും.
കാലുകളിലും കണങ്കാലുകളിലും വീക്കമോ നീരോ ഉണ്ടാകുന്നത് വൃക്ക രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്.
ഒന്നും ചെയ്യാതെ തന്നെ നിങ്ങൾ ക്ഷീണിതനാകുന്നതും വൃക്ക രോഗത്തിന്റെ ഒരു ലക്ഷണമാണ്. എന്നാൽ മറ്റ് ചില ആരോഗ്യ പ്രശ്‍നങ്ങൾ മൂലവും ഇത് ഉണ്ടാകാറുണ്ട്.
നിങ്ങൾക്ക് വിശപ്പില്ലായ്മ തോന്നുന്നുവെങ്കിൽ അത് ഗുരുതരമായ ആരോഗ്യപ്രശ്നത്തെയാണ് സൂചിപ്പിക്കുന്നത്. സാധാരണയായി, വൃക്കരോഗമുള്ള ആളുകൾക്ക് ഈ ലക്ഷണം അനുഭവപ്പെടാറുണ്ട്