Shani Margi 2023: ശനിയുടെ സഞ്ചാരമാറ്റം ഈ രാശിക്കാർക്ക് നൽകും രാജകീയ ജീവിതം!

Thu, 14 Sep 2023-10:41 am,

Shani Margi 2023: ജ്യോതിഷത്തിൽ ശനി കർമ്മങ്ങൾക്കനുസരിച്ചു ഫലങ്ങൾ നൽകുന്ന ഗ്രഹമാണ്.  രണ്ടര വർഷത്തെ സമയമെടുത്താണ് ശനി അതിന്റെ രാശി മാറുന്നത്.  ഈ സമയത്ത് ശനി ചലനം മറ്റും.

നിലവിൽ വക്രഗതിയിൽ ചലിക്കുന്ന ശനി നവംബർ 4 മുതൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും.  ശനി അതിന്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലൂടെയാണ് സഞ്ചരിക്കുന്നത്.  30 വർഷത്തിന് ശേഷംമാണ് ശനി കുംഭ രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുന്നത്.

ശനിയുടെ നേർരേഖയിലുള്ള സഞ്ചാരം ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.  ശനിയുടെ നേരിട്ടുള്ള സഞ്ചാരം ഈ രാശിക്കാർക്ക് വളരെയധികം സന്തോഷവും ഐശ്വര്യവും വിജയവും നൽകും ഒപ്പം ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും ഇല്ലാതാക്കുകയും ചെയ്യും. ശനിയുടെ നേരിട്ടുള്ള സഞ്ചാരം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.

ഇടവം (Taurus): ശനി നേരിട്ട് നിൽക്കുന്നത് ഇടവ  രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും നല്ല അവസരങ്ങൾ നൽകും. ഇവർ ഈ സമയം പുരോഗതി നേടുകയും വളരെയധികം ബഹുമാനം നേടുകയും ചെയ്യും. ഇത്തരക്കാരുടെ സമ്പത്തും ബാങ്ക് ബാലൻസും വർദ്ധിക്കും, കടം തീരും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, കച്ചവടം ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും, വരുമാനം വർദ്ധിക്കും.

മിഥുനം (Gemini): ശനിയുടെ നേരിട്ടുള്ള സഞ്ചാരം മിഥുന രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ സമയം ഇവരുടെ ചെറിയ കഠിനാധ്വാനം പോലും മികച്ച ഫലം നൽകും. സ്ഥാനക്കയറ്റം ഉണ്ടായേക്കും, സാമ്പത്തിക നേട്ടത്തിന് അവസരം, കോടതി കേസിൽ വിജയം, സമൂഹത്തിൽ ആദരവ് വർദ്ധിക്കും.

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ശനിയുടെ ഈ സഞ്ചാരമറ്റം ശുഭഫലങ്ങൾ നൽകും.  ഇതിലൂടെ നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാകുകായും സമ്പത്തും സ്വത്തും വർദ്ധിക്കുകായും ചെയ്യും. നിയമപരമായ തർക്കങ്ങളിൽ വിജയം ഉണ്ടാകും. ജീവിതത്തിൽ സുഖസൗകര്യങ്ങളും ആഡംബരങ്ങളും വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങൾ നീങ്ങും. നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കും.

 

കുംഭം (Aquarius): കുംഭം രാശിയിൽ ശനിയുടെ നേർരേഖയിലൂടെയുള്ള ചലനം ഇവർക്ക് ധാരാളം നേട്ടങ്ങൾ നൽകും.  ഇതിലൂടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും ഒന്നൊന്നായി നീങ്ങും, ആത്മവിശ്വാസം വർദ്ധിക്കും, പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിക്കും, ജോലിയിൽ നല്ല അവസരങ്ങൾ ലഭിക്കും,  ബിസിനസ്സ് വിപുലീകരിക്കും, ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങൾക്ക് വിജയം ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link