Shani Gochar: പുതുവർഷത്തിൽ ശനി മീന രാശിയിലേക്ക്; ഇവർക്ക് ലഭിക്കും പുത്തൻ ജോലിയും സാമ്പത്തിക നേട്ടവും!
Shani Gochar 2025: നീതിയുടെ ദേവനായ ശനി, പുതുവർഷത്തിൽ വ്യാഴത്തിൻ്റെ രാശിയായ മീനത്തിലേക്ക് പ്രവേശിക്കും. ഇതിലൂടെ ഈ മൂന്ന് രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ.
Saturn Transit 2025: ഒൻപത് ഗ്രഹങ്ങളിൽ ഏറ്റവും ശക്തമായ ഗ്രഹങ്ങളിലൊന്നാണ് ശനി. ശനി അവരുടെ കർമ്മങ്ങൾക്കനുസൃതമായി ഫലം നൽകുന്നതിനാലാണ് ന്യായാധിപൻ എന്ന് വിളിക്കുന്നത്.
അതുകൊണ്ടുതന്നെ ശനിയെ ഏറ്റവും ക്രൂരമായ ഗ്രഹമായും കണക്കാക്കുന്നു. ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹാം കൂടിയാണ് ശനി.
ശനി ഒരു രാശിയിൽ രണ്ടര വർഷത്തോളം തുടരും. കുംഭം രാശിയിൽ ശനി 2025 മാർച്ച് വരെ തുടരും. ശേഷം രാശി മാറി വ്യാഴത്തിന്റെ രാശിയായ മീനരാശിയിൽ പ്രവേശിക്കും.
മീനം രാശിയിൽ ശനിയുടെ വരവ് ചില രാശിക്കാർക്ക് 2025 ശരിക്കും അടിപൊളിയാക്കും. എന്നാൽ ഈ സമയം ജാഗ്രത പാലിക്കേണ്ട രാശിക്കാരും ഉണ്ട്. മീനം രാശിയിലെ ശനി സംക്രമണം ആർക്കൊക്കെ നേട്ടങ്ങൾ കൊണ്ടുവരുമെന്ന് നോക്കാം...
പഞ്ചാംഗ പ്രകാരം 2025 മാർച്ച് 29 ന് ശനി മീനരാശിയിൽ പ്രവേശിക്കുകയും 2027 ജൂൺ 3 വരെ ഈ രാശിയിൽ തുടരുകയും ചെയ്യും.
ഇടവം (Taurus): ഈ രാശിയുടെ ഒൻപത്, പത്ത് ഭാവത്തിൻ്റെ അധിപനായ ശനി പതിനൊന്നാം ഭാവത്തിലൂടെ സഞ്ചരിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് പുതുവർഷം അടിപൊളിയായിരിക്കും. കരിയർ മേഖലയിൽ നേട്ടങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥരുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിയും, ഏറെ നാളുകളായി തുടരുന്ന പ്രശ്‌നങ്ങൾ അവസാനിക്കും. വിദ്യാഭ്യാസ മേഖലയിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ 2025 അവസാനത്തോടെ അവ ഒഴിവാകും. ഏറെ നാളായി മുടങ്ങിക്കിടന്ന ചില നല്ല കാര്യങ്ങൾ പൂർത്തീകരിക്കാൻ കഴിയും.
കർക്കടകം (Cancer): ഈ രാശിയുടെ 7,8 ഭാവത്തിൻ്റെ അധിപനായ ശനി ഒൻപതാം ഭാവത്തിൽ സംക്രമിക്കും. അത്തരമൊരു സാഹചര്യത്തിൽ, ഈ രാശിക്കാരുടെ മേലുള്ള കണ്ടക ശനിയുടെ സ്വാധീനം അവസാനിച്ചേക്കാം. തുടർന്ന് ജീവിതം ക്രമേണ മെച്ചപ്പെടും, ദീർഘനാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, ആരോഗ്യ പ്രശ്നങ്ങൾ അവസാനിക്കും, വരുമാനം വർദ്ധിക്കും, ആഗ്രഹങ്ങൾ സഫലമാകും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും സാധ്യത.
മകരം (Capricorn): ഈ രാശിയുടെ രണ്ടാം ഭാവാധിപനായ ശനി മൂന്നാം ഭാവത്തിൽ സംക്രമിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ഏഴര ശനിയിൽ നിന്നും ആശ്വാസം ലഭിക്കും. ഇതോടെ പല തരത്തിലുള്ള സന്തോഷങ്ങളും ജീവിതത്തിൽ വന്നുചേരും. ചെറു യാത്രകൾക്ക് യോഗം, മതപരമായ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും, പല ജോലികളിലും വിജയം കൈവരിക്കാനാകും, കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാൻ കഴിയും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)