Shani Vakri: 2025 ന് മുൻപ് ഇവർ കോടീശ്വരന്മാരാകും, ശനി നൽകും രാജകീയ ജീവിതവും പ്രശസ്തിയും!
ശനി നിലവിൽ സ്വന്തം രാശിയായ കുംഭത്തിൽ നിൽക്കുകയും ഒപ്പം പൂരുരുട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുകയും ചെയ്യുകയാണ്. ഇനി ശനി ഉടൻ തന്നെ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും.
ഇത് പലർക്കും പുരോഗതിനൽകുകയും പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. എങ്കിലും ശനിയുടെ വക്രഗതി ആരെയൊക്കെ കോടീശ്വരന്മാരാക്കും എന്നറിയാം...
Shani Vakri in Kumbh: ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദാതാവും കർമ്മ ദാതാവുമായിട്ടാണ് കണക്കാക്കുന്നത്. അതായത് ശനി കർമ്മത്തിനനുസരിച്ച് ഫലം നൽകുന്ന ഒരു ഗ്രഹമാണ്.
ദോഷ പ്രവർത്തികൾ ചെയ്യുന്നവരെ ശനി വെറുതെ വിടില്ല, അതുപോലെ നല്ല കാര്യങ്ങൾ ചെയ്യുന്നവർക്ക് ശനി ഗുണവും നൽകും. ശനി അതിൻ്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ്. ഇനി 2024 ജൂൺ 29 മുതൽ ശനി ചലനം മാറ്റി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും.
വക്രി ശനി ശുഭവും അശുഭവുമായ ഫലങ്ങൾ നൽകും. ചില രാശിക്കാർക്ക് ശനിയുടെ വിപരീത ചലനം ബുദ്ധിമുട്ടുകൾ നൽകുമെങ്കിലും ഈ 3 രാശിക്കാർക്ക് ശനിയുടെ വക്രഗതി വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഈ രാശികളുള്ളവർക്ക് സമ്പത്തും സമൃദ്ധിയും ഈ സമയം ഉണ്ടാകും.
ഇതിലൂടെ 2025 ലോ അതിനു മുൻപോ ശനിയുടെ അനുഗ്രഹത്താൽ ഇവർ സമ്പന്നരാകും. ശനിയുടെ പ്രതിലോമ സഞ്ചാരം ഏതൊക്കെ രാശികളെ അനുകൂലമായി ബാധിക്കുമെന്ന് നോക്കാം.
മേടം (Aries): ശനിയുടെ പ്രതിലോമ ചലനം മേടം രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും. ഇവരുടെ വരുമാനം ഈ സമയം വർദ്ധിക്കും അതുമൂലം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ സ്രോതസ്സുകളിൽ നിന്നും ധനനേട്ടം ഉണ്ടാകും, ഇത് നിങ്ങളുടെ ബാങ്ക് ബാലൻസ് വർദ്ധിപ്പിക്കും. ജീവിതനിലവാരം മെച്ചപ്പെടുത്തും.
ഇടവം (Taurus): ശനി വക്രി ഇവർക്കും ശുഭകരമായ ഫലങ്ങൾ നൽകും. ഇവരുടെ കരിയറിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിയും. ഉയർന്ന സ്ഥാനവും സ്ഥാനമാനങ്ങളും ധനവും ലഭിക്കും, പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ജോലിയിൽ നല്ല അവസരങ്ങൾ ലഭിക്കും, ബിസിനസുകാർക്ക് വലിയ നേട്ടം ഉണ്ടായേക്കാം.
മകരം (Capricorn): ശനിയുടെ വിപരീത ചലനം മകരം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഇവർക്ക് ഒന്നിനുപുറകെ ഒന്നായി സാമ്പത്തിക നേട്ടം ഉണ്ടാകും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും, നിങ്ങൾ കാത്തിരുന്ന പ്രമോഷൻ-ഇൻക്രിമെൻ്റ് എന്നിവ ലഭിക്കും വ്യവസായികൾക്ക് കെട്ടിക്കിടക്കുന്ന പണം ലഭിക്കും.
(Dislaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)