Rajayoga 2024: കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത ധനയോഗം ഒപ്പം ഭാഗ്യം തെളിയും!

Wed, 07 Feb 2024-9:13 am,

ജ്യോതിഷ പ്രകാരം ശനിയ്ക്ക് രാശിമാറാൻ ഒരു നിശ്ചിത കാലയളവുണ്ട്. രണ്ടര വർഷം ശനി ഒരു രാശിയിൽ തുടരും.  ശേഷം ആ രാശിയിലേക്ക് മടങ്ങിയെത്താൻ 30 വർഷമെടുക്കും. കർമ്മഫലദാതാവായ ശനി നിലവിൽ അതിൻ്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ് അതിലൂടെ കേന്ദ്ര ത്രികോണ രാജയോഗ സൃഷ്ടിച്ചിട്ടുണ്ട്. 

Kendra Trikon Rajyog 2024: ജ്യോതിഷത്തിൽ നീതിയുടെ ദേവനായ ശനിയ്ക്ക് പ്രധാന സ്ഥാനം തന്നെയുണ്ട്. മറ്റ് ഗ്രഹങ്ങൾ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് നീങ്ങാൻ കുറച്ച് സമയമെടുക്കുമ്പോൾ ശനി ഏകദേശം രണ്ടര വർഷത്തെ സമയമെടുത്താണ് രാശി മാറുന്നത്.  അതിനാൽ ശനി വീണ്ടും അതേ രാശിയിലേക്ക് മടങ്ങാൻ 30 വർഷമെടുക്കും.

നിലവിൽ ശനി അതിൻ്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിൽ ചതയം നക്ഷത്രത്തിലാണ്. 2025 വരെ ശനി കുംഭം രാശിയിൽ തുടരും, ഇത്തരമൊരു സാഹചര്യത്തിൽ ശനി അതിൻ്റെ മൂല ത്രികോണ രാശിയിൽ നിന്നുകൊണ്ട് 4 രാശിക്കാർക്ക് ശുഭകരമായി മാറാൻ പോകുന്ന കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ശനി 2024 ഫെബ്രുവരി 11 ന് അസ്തമിക്കുകയും 2024 മാർച്ച് 18 വരെ അതെ അവസ്ഥയിൽ തുടരും.

ജ്യോതിഷ പ്രകാരം ജാതകത്തിൽ 4, 7, 10 എന്നിങ്ങനെ 3 കേന്ദ്ര ഭാവങ്ങളും 1, 5, 9 എന്നിങ്ങനെ 3 ത്രികോണ ഭാവങ്ങളും പരസ്പരം യോജിച്ച് ഇവ കൂടിച്ചേരുമ്പോഴോ രാശി മാറുമ്പോഴോ ആണ് കേന്ദ്ര ത്രികോണ രാജയോഗം ഉണ്ടാകുന്നത്.  കേന്ദ്ര ത്രികോണ രാജയോഗം ജാതകന് ഭാഗ്യമായി കണക്കാക്കപ്പെടുന്നു. അതിൻ്റെ ഫലമായി ഭാഗ്യം, തൊഴിലിൽ പുരോഗതി, സർക്കാർ അല്ലെങ്കിൽ കോർപ്പറേറ്റ് ഓഫീസുകളിൽ ഉയർന്ന സ്ഥാനം എന്നിവ ലഭിക്കും. ഈ രാജയോഗം ജ്യോതിഷത്തിൽ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ മിന്നിത്തിളങ്ങുന്ന ആ രാശിക്കാർ ഏതൊക്കെയെന്ന് നോക്കാം...

കുംഭം (Aquarius): ശനിയുടെ സാന്നിദ്ധ്യം മൂലം ഈ രാശിക്കാർക്ക് പ്രത്യേക അനുഗ്രഹങ്ങൾ ഉണ്ടാകും.കേന്ദ്ര ത്രികോണ രാജയോഗം ഇവർക്ക് വളരെ ശുഭകരമായ അന്ഹുഭവങ്ങൾ നൽകും. ആത്മവിശ്വാസം വർദ്ധിക്കുകയും സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാവുകയും ചെയ്യും. ദീർഘനാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. വരുമാനം വർദ്ധിക്കുകയും പുതിയ വരുമാന മാർഗ്ഗങ്ങൾ തുറക്കുകയും ചെയ്യും. വിവാഹിതർക്ക് നല്ല സമയം ആയിരിക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ഉദ്യോഗാർത്ഥികൾക്ക് അവരുടെ കഠിനാധ്വാനത്തിൻ്റെ ഫലം ലഭിക്കും, പ്രമോഷനും ഇൻക്രിമെൻ്റും ഉണ്ടാകാം. ആഗ്രഹങ്ങൾ സഫലമാകും. പുതിയ ജോലികളിൽ വിജയം ലഭിക്കും.

മിഥുനം (Gemini): കേന്ദ്ര ത്രികോണ രാജയോഗത്തിന്റെ രൂപീകരണം ഈ രാശികകർക്ക് വളരെ നല്ല ഫലങ്ങൾ നൽകും.  ഇവർക്ക് ഈ സമയം ഭാഗ്യം ഉയരാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ വർദ്ധനവുണ്ടാകും, സാമ്പത്തിക നേട്ടത്തിന് സാധ്യത. ജോലി ചെയ്യുന്നവർക്ക് ജോലിയിൽ സ്ഥാനക്കയറ്റത്തോടൊപ്പം നിരവധി പുതിയ അവസരങ്ങൾ ലഭിക്കും. വരുമാനം വർദ്ധിക്കുകയും പുതിയ വഴികൾ സൃഷ്ടിക്കുകയും ചെയ്യും. ഏറെ നാളായി കിട്ടില്ലെന്ന് വിചാരിച്ച പണവുംണം തിരികെ ലഭിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭം നേടാം. ഈ സമയത്ത് നിങ്ങൾക്ക് രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാൻ യോഗമുണ്ടാകും. പഴയ പദ്ധതികൾ വീണ്ടും തുടങ്ങാം. മതപരവും മംഗളകരവുമായ പരിപാടികളിൽ പങ്കെടുക്കും.

ഇടവം (Taurus): കേന്ദ്ര ത്രികോണ രാജയോഗത്തിന്റെ രൂപീകരണം ഇടവം രാശികകർക്ക് ഗുണകരമാകും. ഭാഗ്യം നിങ്ങളുടെ ഭാഗത്തായിരിക്കും, ബിസിനസ്സിന് സമയം നല്ലതായിരിക്കും, പുരോഗതിക്കൊപ്പം ലാഭവും ഉണ്ടാകും. പുതിയ പദ്ധതിയിൽ വിജയം ഉണ്ടാകും. നിങ്ങൾ പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും അതിലൂടെ നല്ല വരുമാനം ലഭിക്കും.  ജോലിയിൽ നിങ്ങൾക്ക് വിജയം ലഭിക്കും, കുടുംബത്തോടൊപ്പം നിങ്ങൾ നല്ല സമയം ചെലവഴിക്കും. ശനിയുടെ പ്രത്യേക അനുഗ്രഹങ്ങൾ നിങ്ങൾക്ക് ഈ സമയം ഉണ്ടാകും. സാമൂഹിക പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും.

ചിങ്ങം (Leo): 2024 ൽ ശനിയുടെ പൂർണ അനുഗ്രഹം ചിങ്ങം രാശിക്കാർക്ക് ലഭിക്കും. കേന്ദ്ര ത്രികോണ രാജയോഗം ഇവർക്ക് ശരിക്കും അനുകൂല ഫലങ്ങൾ നൽകും. ഈ സമയം ഇവർക്ക് വരുമാനം വർദ്ധിക്കും, പുതിയ വരുമാന ഉറവിടങ്ങൾ തുറക്കും. പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നവർക്ക് ഈ കാലയളവിൽ നല്ല ലാഭം ലഭിക്കും. കരിയറിൽ ഈ സമയം സുവർണ്ണമായിരിക്കും, എല്ലാ ജോലികളിലും നിങ്ങൾക്ക് വിജയം ലഭിക്കും. മതപരമായ കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിനും സാധ്യത. ഭാഗ്യം നിങ്ങളുടെ ഒപ്പമുണ്ടാകും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് ശക്തമായ സാധ്യത. അവിവാഹിതർക്ക് വിവാഹാലോചന വന്നേക്കാം. ജോലിയിലും ബിസിനസ്സിലും പുരോഗതി ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link