Shani Gochar 2024: ശനി രാശിമാറ്റം സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം; ഇവരുടെ ഭാഗ്യം പുതുവർഷത്തിൽ തിളങ്ങും!

Mon, 25 Dec 2023-10:32 am,

ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും അതിന്റെ നിർദ്ദിഷ്ട സമയത്ത് രാശിമാറുകയും അല്ലെങ്കിൽ നേർരേഖയിലോ, വക്രഗതിയിലോ സഞ്ചരിക്കുകയും ചെയ്യും. 

പുതുവർഷം ആരംഭിക്കാൻ പോകുകയാണ് അത്തരമൊരു സാഹചര്യത്തിൽ പല വലിയ ഗ്രഹങ്ങളും അവരുടെ സ്ഥാനം മാറുന്നുണ്ട് അത് എല്ലാ  രാശികളിലുമുള്ള ആളുകളുടെ ജീവിതത്തെ ബാധിക്കും. 2024 ലെ ശനിയുടെ മാറ്റം മൂലം കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടും.  ഇതിലൂടെ മൂന്ന് രാശിക്കാർക്കും വളരെ സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കും.

ജ്യോതിഷ പ്രകാരം ഈ മൂന്ന് രാശിക്കാർക്കും സാമ്പത്തിക നേട്ടത്തോടൊപ്പം ശനിയുടെ അനുഗ്രഹവും ലഭിക്കും. വർഷം മുഴുവനും ഇവർക്ക് ശനികൃപയുണ്ടാകും.  ഈ സമയത്ത് ഇവർ ചെയ്യുന്ന ഏത് ജോലിയും വിജയിക്കും. ശനിയുടെ മാറ്റത്തെ തുടർന്ന് രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം ഏതൊക്കെ രാശിക്കാർക്ക് എന്ത് ഗുണം നൽകുമെന്ന് നോക്കാം.

കുംഭം (Aquarius):  ജ്യോതിഷ പ്രകാരം കുംഭം രാശിയുടെ ലഗ്നഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. ഈ കാലയളവിൽ ഈ രാശിക്കാരുടെ ആത്മവിശ്വാസം വർദ്ധിക്കും. ഈ ആളുകളിൽ ശനിയുടെ അനുഗ്രഹം നിലനിൽക്കും അതിനാൽ ഭാഗ്യം അവരുടെ പക്ഷത്തായിരിക്കും. നിങ്ങൾക്ക് സാമ്പത്തികമായി നേട്ടമുണ്ടാകും. ദാമ്പത്യ സന്തോഷവും സഹകരണവും ഉണ്ടാകും. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധത്തിൽ സ്നേഹം വർദ്ധിക്കും. അവിവാഹിതരുടെ വിവാഹം നടക്കാൻ സാധ്യത.

ചിങ്ങം (Leo): ചിങ്ങം രാശിക്കാരുടെ ഏഴാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്. ഈ കാലയളവിൽ നിങ്ങളുടെ ശമ്പളം വർദ്ധിക്കും. ഈ സമയത്ത് നിങ്ങളുടെ കരിയറിൽ നിങ്ങൾക്ക് ധാരാളം വിജയങ്ങൾ ലഭിക്കും. ഈ രാജയോഗത്തോടെ ഇക്കൂട്ടരുടെ ദാമ്പത്യ ജീവിതം സന്തോഷകരമാകും. നിങ്ങൾ പങ്കാളിത്തത്തോടെയാണ് ബിസിനസ് ചെയ്യുന്നതെങ്കിൽ ഈ സമയത്ത് ലാഭമുണ്ടാകാം. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ ലഭിക്കും.

വൃശ്ചികം (Scorpio):  ജ്യോതിഷ പ്രകാരം സംക്രമ ജാതകത്തിന്റെ നാലാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്. ഈ സമയത്ത് നിങ്ങൾക്ക് വാഹനങ്ങൾ, വസ്തുവകകൾ മുതലായവ വാങ്ങാൻ യോഗമുണ്ടാകും. ഭാഗ്യം നിങ്ങളുടെ ഭാഗത്തായിരിക്കും, ഭാഗ്യത്തിന്റെ സഹായത്തോടെ നിങ്ങൾക്ക് ഒരു വീട് വാങ്ങാൻ യോഗമുണ്ടാകും.  ജോലിയുള്ളവർക്ക് മാർച്ചിനുശേഷം സ്ഥാനക്കയറ്റം ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link