Shani Uday 2024: 6 ദിവസത്തിനുള്ളിൽ ശനി കുംഭത്തിൽ ഉദിക്കും, മേടം ഉൾപ്പെടെ 5 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!
Shani Uday 2024: ജ്യോതിഷത്തിൽ ഓരോ ഗ്രഹങ്ങളുടെയും ചലനം വളരെ പ്രാധാന്യത്തോടെയാണ് കണക്കാക്കുന്നത്. ഇതിന്റെ ഫലം എല്ലാ രാശിക്കാരിലും ശുഭ അശുഭ ഫലങ്ങൾ നൽകും.
മാർച്ച് 18 ന് ശനി കുംഭം രാശിയിൽ ഉദിക്കും. ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദൈവം എന്നാണ് പറയുന്നത്. ശനി ഒരു വ്യക്തിക്ക് അവന്റെ കർമ്മങ്ങൾക്കനുസരിച്ചുള്ള ഫലം നൽകും.
ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ ഉദയം കൊണ്ട് അത്യധികം ഗുണം ലഭിക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.
മേടം (Aries): ഈ രാശിക്കാർക്ക് ശനിയുടെ ഉദയം സ്പെഷ്യൽ നേട്ടങ്ങൾ നൽകും. കുടുംബബന്ധങ്ങൾ ശക്തമാകും, മാതാപിതാക്കളുടെ പൂർണ്ണ പിന്തുണ ലഭിക്കും, ജോലിസ്ഥലത്ത് സ്ഥാനക്കയറ്റം, സമൂഹത്തിൽ ആദരവ്, അസുഖങ്ങളിൽ നിന്ന് ആശ്വാസം എന്നിവ ഈ സമയത്ത് ലഭിക്കും. ശനിയുടെ അനുഗ്രഹത്താൽ വീട്ടിൽ സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും അന്തരീക്ഷം ഉണ്ടാകും.
ചിങ്ങം (Leo): കുംഭത്തിൽ ശനിയുടെ ഉദയം ചിങ്ങം രാശിക്കാർക്ക് വളരെയധികം ഗുണങ്ങൾ നൽകും. ധനലാഭത്തിന് യോഗമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും, കിട്ടില്ലെന്ന് വിചാരിച്ച പണവും തിരികെ ലഭിക്കും. കുടുംബ ബന്ധങ്ങൾ ശക്തമാകും, ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളും പരിഹരിക്കും, നിങ്ങളുടെ ഇണയോടൊപ്പം നല്ല സമയം ചെലവഴിക്കാൻ അവസരം ലഭിക്കും.
ധനു (sagittarius): ശനിയുടെ ഉദയം ഈ രാശിക്കാർക്കും ധാരാളം ഗുണങ്ങൾ നൽകും. ഈ സമയം വ്യവസായികൾക്ക് ലാഭമുണ്ടാകാം. ജോലി ചെയ്യുന്നവർ ബോസിന്റെ പ്രശംസയ്ക്ക് പാത്രമാകും. കുടുംബത്തിൽ സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും അന്തരീക്ഷം ഉണ്ടാകും. സാമ്പത്തിക നേട്ടത്തിന് പ്രത്യേക സാധ്യത, അവിവാഹിതർക്ക് വിവാഹ ബന്ധങ്ങൾ വരാം.
ഈ രാശിക്കാർക്ക് ശനിയുടെ ഉദയം കിടിലം നേട്ടങ്ങൾ നൽകും., ജോലി ചെയ്യുന്നവർക്ക് മുതിർന്നവരുടെ പിന്തുണ ലഭിക്കും, സ്ഥാനക്കയറ്റത്തിനും സാധ്യത, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന പുതിയ ലാഭ സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. ആരോഗ്യം മുമ്പത്തേക്കാൾ മെച്ചപ്പെടും. പുതിയ വാഹനം വാങ്ങാൻ യോഗം.
കന്നി (Virgo): ഈ രാശിക്കാർക്ക് ശനിയുടെ ഉദയം വളരെയധികം നേട്ടങ്ങൾ നൽകും. ജോലിയിൽ വന്നിരുന്ന തടസ്സങ്ങൾ നീങ്ങി വിജയം ലഭിക്കും, ബിസിനസ് ആരംഭിക്കാൻ നല്ല സമയം, പുതിയ ഡീലുകൾ ലഭ്യമാകും, ജോലി അന്വേഷിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും. ജോലി ചെയ്യുന്നവർക്ക് പ്രമോഷനും ശമ്പളവും വർധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)