Shani gochar in kumbh: 2025 വരെ ശനി കൃപയാൽ ഇവർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?

Fri, 07 Jun 2024-6:29 am,

ശനി നിലവിൽ സ്വന്തം രാശിയായ കുംഭത്തിൽ സംക്രമിച്ചിരിക്കുകയാണ്. ഇതിലൂടെ 2025 വരെ ഈ 3 രാശിക്കാർക്ക് ലഭിക്കും അപാര ഭാഗ്യനേട്ടവും പുരോഗതിയും.

Saturn Planet Gochar In Kumbh: ജ്യോതിഷ പ്രകാരം ശനി കുംഭം, മകരം രാശികളുടെ അധിപനാണ്. കൂടാതെ ഏകദേശം രണ്ടര വർഷത്തിന് ശേഷമാണ് ശനി ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കുന്നതും.

2023 ജനുവരിയിൽ ശനി  സ്വന്തം രാശിയായ കുംഭ രാശിയിലേക്ക് പ്രവേശിച്ചിരുന്നു ഇത് 2025 വരെ തുടരും. 

ചില രാശിക്കാർക്ക് ഈ സമയത്ത് വരുമാനത്തിൽ വർദ്ധനവ്, ജോലിയിലും ജോലിസ്ഥലത്തും മികച്ച വിജയം, സമ്പത്തിൽ വലിയ വർധനവ് എന്നിവയുണ്ടാകും.  ആ രാശികൾ ഏതൊക്കെ എന്ന് നോക്കാം...

 

ഇടവം (Taurus): 2025 വരെയുള്ള ശനിയുടെ  കുംഭ രാശിയിലേക്കുള്ള സംക്രമണം ഇവർക്ക് ഗുണകരമായിരിക്കും.  കാരണം ശനി ഈ രാശിയുടെ കർമ്മ ഭവനത്തിലാണ് നിലവിൽ സ്ഥിതി ചെയ്യുന്നത്.  അതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് ജോലിയിലും ബിസിനസ്സിലും മികച്ച വിജയം നേടാൻ കഴിയും. കൂടാതെ ജോലിയുള്ളവർക്ക് നിങ്ങളുടെ മികച്ച പ്രകടനത്തിൽ   ജോലിസ്ഥലത്ത് അഭിനന്ദനം ലഭിക്കും. ബിസിനസ്സിൽ ധാരാളം പണം സമ്പാദിക്കാനുള്ള അവ

മേടം (Aries): 2025 വരെയുള്ള ശനി സംക്രമം ഈ രാശിക്കാർക്ക് അനുകൂലമായേക്കാം. കാരണം ഈ രാശിയുടെ വരുമാനവും ലാഭവും ഉള്ള സ്ഥലത്താണ് ശനി  സഞ്ചരിക്കുന്നത്. അതിനാൽ ഈ കാലയളവിൽ ഇവരുടെ വരുമാനം വർദ്ധിക്കും, ഈ കാലയളവിൽ വൻ ധനനേട്ടത്തിനുള്ള വഴികൾ തുറക്കും, ശനി ദേവൻ്റെ സ്വാധീനം മൂലം ഈ സമയത്ത് തിരികെ കിട്ടില്ലെന്ന് വിചാരിച്ച  പണം കിട്ടും.

കുംഭം (Aquarius): ശനിയുടെ സംക്രമണം ഈ രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ നൽകും കാരണം ശനി നിലവിൽ കുംഭത്തിലാണ് സഞ്ചരിക്കുന്നത്.  ഒപ്പം ശനി ശശ് രാജയോഗവും സൃഷ്ടിച്ചിട്ടുണ്ട്. അതിനാൽ ഈ കാലയളവിൽ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും, കൂടാതെ കുറച്ചുകാലമായി മുടങ്ങിക്കിടന്ന ജോലികളും പൂർത്തീകരിക്കും, പല പുതിയ ഡീലുകൾ ലഭിക്കുന്നതിനാൽ ബിസിനസിൽ വൻ പുരോഗതിയുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link