Shani Nakshatra Gochar 2024: ശനിയുടെ നക്ഷത്രമാറ്റം ഇവർക്ക് നൽകും കുബേരയോഗവും പ്രശസ്തിയും!
Saturn Nakshatra Transit: കർമ്മഫല ദാതാവെന്നറിയപ്പെടുന്ന ശനി ഡിസംബർ അവസാനത്തോടെ വ്യാഴത്തിൻ്റെ പൂർവ്വാഭാദ്രപദ രാശിയിൽ പ്രവേശിക്കും. ഈ സമയം മൂന്ന് രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും
കർമ്മഫലം കൃത്യമായി നൽകുന്ന ശനി ഗ്രഹങ്ങളിലെ പ്രധാന ഗ്രഹമാണ്. മാത്രമല്ല ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. ശനിക്ക് ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് വരാൻ ഏകദേശം രണ്ടര വർഷത്തോളം സമയമെടുക്കും. അതുകൊണ്ടുതന്നെ
ശനിയുടെ രാശിമാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. ശനി രാശി മാറ്റം വരുത്തുന്നതുപോലെ നക്ഷത്ര മാറ്റവും നടത്താറുണ്ട്. ശനി നിലവിൽ രാഹുവിന്റെ നക്ഷത്രമായ ചതയം നക്ഷത്രത്തിൽ സ്ഥിതി ചെയ്യുന്നു.
ഇതിനി വരുന്ന ഡിസംബർ 27 ന് പൂരുരുട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കും. 2025 ൽ ശനി വ്യാഴത്തിന്റെ നക്ഷത്രത്തിൽ പ്രവേശിക്കുന്നത് ചിലർക്ക് ബമ്പർ നേട്ടങ്ങൾ നൽകും. ആ രാശികൾ ഏതൊക്കെ അറിയാം...
ഇടവം (Taurus): ഈ രാശിയുടെ പത്താം ഭാവത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത്. ഭാഗ്യത്തിൻ്റെ അധിപനായതിനാൽ എല്ലാ മേഖലയിലും ഇവർക്ക് വിജയം കൈവരിക്കാൻ കഴിയും. ശനി വ്യാഴത്തിന്റെ നക്ഷത്രത്തിലേക്ക് പോകുന്നത് പ്രത്യേക നേട്ടങ്ങൾ നൽകും. ഇവർക്ക് ഭൗതിക സന്തോഷം, ജീവിതത്തിൽ പല മാറ്റങ്ങൾ, കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാം, ലക്ഷ്യങ്ങൾ നേടുന്നതിൽ വിജയം, തൊഴിൽ മേഖലയിൽ ധാരാളം നേട്ടങ്ങൾ, സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും ഉണ്ടാകും.
കന്നി (Virgo): ശനി പൂരുരുട്ടാതി നക്ഷത്രത്തിൽ ആറാം ഭാവത്തിൽ തുടരും. ഈ സമയം ഇവർക്ക് സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കും, കരിയർ മേഖലയിൽ നേട്ടങ്ങൾ ലഭിക്കാൻ സാധ്യത, പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും, ഈ കാലയളവ് അഭിഭാഷകർക്കും ഡോക്ടർമാർക്കും വളരെ നല്ലതാണ്. ബിസിനസ്സ് മേഖലയിലും വളരെയധികം ലാഭം ലഭിക്കാൻ സാധ്യത.
വൃശ്ചികം (Scorpio): ഈ രാശിയുടെ നാലാം ഭാവത്തിലാണ് ശനി വരുന്നത്. വ്യാഴം ഏഴാം ഭാവത്തിൽ സ്ഥിതിചെയ്യുന്നു. ശനിയുടെ മാറ്റം ഇവർക്ക് ചില പുതിയ ജോലികൾ ആരംഭിക്കാൻ സഹായിക്കും, ഇത് നിങ്ങൾക്ക് സന്തോഷം നൽകും. വ്യാഴ കൃപയാൽ ഇവർക്ക് തൊഴിൽ മേഖലയിൽ ധാരാളം നേട്ടങ്ങൾ ലഭിക്കും. സ്ഥാനക്കയറ്റത്തോടൊപ്പം ശമ്പള വർദ്ധനവും ഉണ്ടാകാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)