Kissing Disease: ചുംബിച്ചാൽ പകരുന്ന രോഗം; കിസ്സിംഗ് ഡിസീസിൻറെ ലക്ഷണങ്ങൾ ഇവയാണ്
രണ്ട് പേർ തമ്മിൽ ചുംബിക്കുമ്പോൾ പകരാൻ സാധ്യതയുള്ളതിനാൽ കിസ്സിംഗ് ഡിസീസ് എന്നാണ് ഈ രോഗം അറിയപ്പെടുന്നത്.
പനി, തൊണ്ട വേദന, ക്ഷീണം, തലവേദന എന്നിവയാണ് കിസ്സിംഗ് ഡിസീസിൻറെ പ്രധാന ലക്ഷണങ്ങൾ.
നീര്, ചർമ്മത്തിൽ തിണിർപ്പ്, കഴുത്തിലെയും കക്ഷത്തിലെയും ലിംഫ് എന്നിവയും രോഗലക്ഷണങ്ങളാണ്.
സ്കൂൾ കുട്ടികളിലും കൌമാരക്കാരിലുമാണ് മോണോ രോഗം സാധാരണയായി കാണപ്പെടാറുള്ളത്. കൌമാരക്കാരിൽ ആഴ്ചകളോളം ലക്ഷണങ്ങൾ പ്രകടമായിരിക്കും.
രോഗികൾ വെള്ളം നന്നായി കുടിക്കണം. രണ്ട് മുതൽ നാല് ആഴ്ചകളാണ് രോഗമുക്തിയ്ക്ക് വേണ്ടി വരാറുള്ളത്.
കൈകൾ ഇടയ്ക്കിടെ കഴുകുക, ഉമ്മ വെയ്ക്കാതിരിക്കുക, രോഗി ഉപയോഗിച്ച ഗ്ലാസോ പാത്രങ്ങളോ ഉപയോഗിക്കാതിരിക്കുക എന്നീ മുൻ കരുതലുകൾ സ്വീകരിച്ചാൽ മോണോ രോഗത്തെ അകറ്റി നിർത്താം.