ഗിരിഷ് കര്‍ണാടിന്‍റെ ജീവിതവഴിയിലൂടെ...

Mon, 10 Jun 2019-3:02 pm,

ചെറുപ്പം മുതല്ലേ നാടകത്തിലായിരുന്നു അഭിരുചി

സ്കൂള്‍ സമയത്തുതന്നെ നാടകവേദികളില്‍ ഗിരിഷ് കര്‍ണാട് സജീവമായിരുന്നു

കര്‍ണ്ണാടകയിലെ ആര്‍ട്ട്സ് കോളേജില്‍ നിന്നും ബിരുദം നേടിയ ശേഷം അദ്ദേഹം ഇംഗ്ലണ്ടിലേയ്ക്ക് പോയി. മുന്നോട്ടുള്ള പഠനം അവിടെ പൂര്‍ത്തീകരിച്ചതിനു ശേഷം അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിവന്നു.

ഇന്ത്യയില്‍ വന്നതിനുശേഷം അദ്ദേഹം ചെന്നൈയിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ഏഴ് വര്‍ഷം ജോലി ചെയ്തിരുന്നു, പക്ഷെ നാടകവേദിയില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ വേണ്ടി ജോലി രാജിവച്ചു.

വീണ്ടും വിദേശത്തേക്ക് പോയ ഗിരിഷ് ചിക്കാഗോ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായി ജോലി നോക്കി. അവിടെയും അധികനാള്‍ തുടരാന്‍ അദ്ദേഹത്തിന്‍റെ മനസ് അനുവധിച്ചില്ലാത്തതുകൊണ്ട് അദ്ദേഹം ഇന്ത്യയിലേയ്ക്ക് തിരിച്ചുവന്നു.

ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം എല്ലാ അര്‍ത്ഥത്തിലും സിനിമയിലും സാഹിത്യത്തിലും മുഴുകി. പ്രാദേശിക ഭാഷകളിലായി നിരവധി ചിത്രങ്ങളും അദ്ദേഹം നിര്‍മ്മിച്ചു

ഗിരിഷ് കര്‍ണാടിന്‍റെ ആദ്യ നാടകം കന്നഡയില്‍ ആയിരുന്നു. അതിനുശേഷം ആ നാടകം അദ്ദേഹം ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്തിരുന്നു. അദ്ദേഹം കൂടുതലായും കന്നഡ ഭാഷയിലായിരുന്നു രചന നടത്തിയിരുന്നത്.

ആധുനിക സന്ദർഭങ്ങളിൽ ചരിത്രപരവും പൗരാണികവുമായ കഥാപാത്രങ്ങളെയാണ് കര്‍ണാട് രചിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ തുഗ്ലക്ക് എന്ന രചന വിവിധ ഭാഷകളില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ഗിരിഷ് കര്‍ണാട് മികച്ച ലേഖകന്‍ മത്രമായിരുന്നില്ല ഒരു മികച്ച തിരക്കഥാകൃത്ത്കൂടി ആയിരുന്നു. നാടകകൃത്ത്, ചലച്ചിത്രസംവിധായകന്‍, നടന്‍, കവി, ടെലിവിഷന്‍ അവതാരകന്‍ എന്നീ നിലയില്‍ അദ്ദേഹം പ്രശസ്തനായിരുന്നു. മാത്രമല്ല ജ്ഞാനപീഠ ജേതാവുമായിരുന്നു അദ്ദേഹം. 

അദ്ദേഹത്തിനെ രാജ്യം പത്മഭൂഷണും പത്മശ്രീയും നല്‍കി ആദരിച്ചിട്ടുണ്ട്. നീലക്കുറിഞ്ഞി, പ്രിന്‍സ് എന്നീ മലയാള ചലച്ചിത്രങ്ങളിലും ഗിരീഷ് കര്‍ണാട് വേഷമിട്ടിട്ടുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link