Dry Fruit: പോഷ ഗുണങ്ങൾ പരമാവധി ലഭിക്കാൻ ഡ്രൈ ഫ്രൂട്ട്സ് ഇങ്ങനെ കഴിക്കൂ
ഈന്തപ്പഴം, ആപ്രിക്കോട്ട്, പ്ലം, ബദാം തുടങ്ങിയ ഉണങ്ങിയ പഴങ്ങൾ രാത്രിയിൽ വെള്ളത്തിൽ കുതിർത്ത് വച്ച് രാവിലെ കഴിക്കുന്നത് ഗുണം ചെയ്യും.
ഉണങ്ങിയ പഴങ്ങൾ സ്മൂത്തികളിൽ ചേർത്ത് കഴിക്കുന്നത് പോഷകഗുണം കൂടുതൽ ആഗിരണം ചെയ്യാൻ സഹായിക്കും.
ഉണക്കമുന്തിരി, ക്രാൻബെറി തുടങ്ങിയ ഉണങ്ങിയ പഴങ്ങൾ നന്നായി ചവച്ചരച്ച് കഴിക്കുന്നത് എല്ലാ പോഷകങ്ങളെയും ആഗിരണം ചെയ്യാൻ സഹായിക്കും.
ഓട്സ്, തൈര്, യോഗർട്ട് എന്നിവയിൽ ചേർത്ത് കഴിക്കുന്നത് ഭക്ഷണത്തിലെ നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ സംയോജിപ്പിച്ച് ഊർജ്ജം നൽകും.
നട്സുമായി ചേർത്ത് ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും ശരീരത്തിന് നൽകും.
(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)