Dates Benefits: നെയ്യിൽ കുതിർത്ത ഈന്തപ്പഴം വെറുംവയറ്റിൽ 30 ദിവസം കഴിച്ചാൽ എന്ത് സംഭവിക്കും?
നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഈന്തപ്പഴം. ഇത് ദഹനം മികച്ചതാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിന് ഊർജം നൽകുകയും മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കുകയും ചെയ്യും.
ഈന്തപ്പഴം കഴിക്കുന്നത് മലബന്ധം തടയാനും ഉപാപചയ പ്രവർത്തനങ്ങൾ മികച്ചതാക്കാനും കുടലിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
ഈന്തപ്പഴം ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവയുടെ മികച്ച ഉറവിടമാണ്. ഇത് ശരീരത്തിന് ഊർജ്ജം നൽകാൻ സഹായിക്കുന്നു.
ഈന്തപ്പഴം മഗ്നീഷ്യം സമ്പന്നമാണ്. ഇത് ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഇത് ഹൃദ്രോഗങ്ങളെ തടയാൻ സഹായിക്കുന്നു.
ഈന്തപ്പഴത്തിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിൻറെ ആരോഗ്യം മികച്ചതാക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കാനും സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)