Benefits of Banana: വാഴപ്പഴം എന്ന സൂപ്പർ ഫുഡ്! ഗുണങ്ങൾ അറിഞ്ഞ് കഴിക്കാം
വാഴപ്പഴത്തിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്.
വാഴപ്പഴത്തിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. വയറ്റിലെ അൾസർ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
വാഴപ്പഴത്തിൽ വിറ്റാമിൻ ബി 6, വിറ്റാമിൻ സി, പൊട്ടാസ്യം, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ചർമ്മസംരക്ഷണത്തിനും പ്രതിരോധശേഷി കൂട്ടാനും ഇത് ഗുണകരമാണ്.
വാഴപ്പഴം കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത് ഗുണകരമാണ്. വ-ക്കകളുടെ ആരോഗ്യത്തിനും വാഴപ്പഴം മികച്ചതാണ്.
വാഴപ്പഴത്തിൽ അടങ്ങിയിട്ടുള്ള അമിനോ ആസിഡ് ട്രിപ്റ്റോഫാൻ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനും വാഴപ്പഴം സഹായിക്കും. വാഴപ്പഴത്തിൽ എല്ലുകളുടെ ആരോഗ്യത്തിനായുള്ള കാൽസ്യവും അടങ്ങിയിട്ടുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)