Rock Salt: ഉപ്പിന് പകരം ഇന്തുപ്പ്; അറിയാം ഈ പിങ്ക് ഉപ്പിന്റെ ഗുണങ്ങൾ
റോക്ക് സാൾട്ട് ഉപയോഗിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇന്തുപ്പിലെ ധാതുക്കൾ മെറ്റബോളിസം വർധിപ്പിക്കുന്നു. ശരീരത്തിലെ ഇൻസുലിൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് പഞ്ചസാരയോടുള്ള ആസക്തിയെ തടയുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ഇന്തുപ്പ് ചർമ്മത്തിലെ വിഷാംശം ഇല്ലാതാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഒരു എക്സ്ഫോളിയേറ്ററായി ഇത് ഉപയോഗിക്കാം. ചർമ്മ കോശങ്ങളെ ശക്തമാക്കുകയും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഇത് നിങ്ങളുടെ ചർമ്മത്തെ തിളക്കമുള്ളതാക്കുന്നു. രക്തചംക്രമണം വർധിപ്പിക്കാനും ഇത് സഹായിക്കും.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തടയാൻ ഇതിന് കഴിയും. സൈനസ് പ്രശ്നങ്ങൾ, ചുമ, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയിൽ നിന്ന് റോക്ക് സാൾട്ട് ആശ്വാസം നൽകുന്നു. ബ്രോങ്കൈറ്റിസ്, ആസ്ത്മ എന്നിവയിൽ നിന്നും ആശ്വാസം ലഭിക്കാൻ റോക്ക് സാൾട്ട് തിളച്ച വെള്ളത്തിൽ ചേർത്ത് ആവി പിടിക്കാം.
ദഹനസംബന്ധമായ തകരാറുകൾ അകറ്റാൻ ഇന്തുപ്പ് സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾക്ക് ദഹനം സുഗമമാക്കുന്നതിനുള്ള കഴിവുകളുണ്ട്. ഇത് നെഞ്ചെരിച്ചിൽ, വീക്കം എന്നിവയെയും തടയുന്നു.
ഇന്തുപ്പ് ഉപയോഗിക്കുന്നത് സമ്മർദ്ദം അകറ്റാൻ സഹായിക്കും. മനസ്സിനും ശരീരത്തിനും വിശ്രമവും ആശ്വാസവും നൽകും. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു നുള്ള് ഇന്തുപ്പ് ചേർത്ത് കഴിക്കുന്നത് ഗുണം ചെയ്യും. ഇത് നിങ്ങളുടെ പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കും.