Caffeine Side Effects: ഒരു ദിവസം എത്ര കാപ്പി കുടിക്കും? ഈ പ്രശ്നങ്ങളെ കരുതിയിരിക്കണം
ഉത്കണ്ഠ - കാപ്പിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് അധികമായാൽ ഉത്കണ്ഠയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും.
പ്രമേഹം - പ്രമേഹമുള്ളവർ കാപ്പി അധികം കുടിക്കരുത്. ഇതിലെ കഫീൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകും.
ഉറക്കമില്ലായ്മ - നല്ല ഉറക്കത്തിന് സഹായിക്കുന്ന രാസവസ്തുവാണ് അഡിനോസിൻ. കാപ്പി കുടിക്കുമ്പോൾ അതിലെ കഫീൻ അഡിനോസിന്റെ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നു. ഇത് ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നു.
ദഹനപ്രശ്നങ്ങൾ - കഫീൻ അധികമായാൽ അസിഡിറ്റിയും ഇറിറ്റബിൾ ബവൽ സിൻഡ്രോമും വരാനുള്ള സാധ്യതയുണ്ട്.
ഹൃദയാരോഗ്യം - കഫീൻ ഹൃദയാരോഗ്യത്തെ ബാധിക്കും. കാപ്പി അധികമായാൽ ഹൈപ്പർടെൻഷൻ, വർധിച്ച ഹൃദയമിടിപ്പ്, ക്രമംതെറ്റിയ ഹൃദയമിടിപ്പ് എന്നിവയ്ക്ക് കാരണമാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)