Dark chocolate: ഡാർക്ക് ചോക്ലേറ്റിന്റെ `ഡാർക്ക്` വശങ്ങൾ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഡാർക്ക് വശങ്ങൾ : വിവിധ ബ്രാൻഡുകളിൽ നിന്നുള്ള 28 തരം ഡാർക്ക് ചോക്ലേറ്റ് ബാറുകളിൽ അർസെനിക്, കാഡ്മിയം, ലെഡ്, മെർക്കുറി എന്നിവയുടെ അളവ് അത്ര നല്ലതല്ലെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. consumerreport.org യുടെ വാർത്താ ലേഖനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. പരിശോധനയ്‌ക്കെടുത്ത 28 എണ്ണത്തിൽ അഞ്ച് എണ്ണത്തിലും കാഡ്മിയം, ലെഡ് എന്നിവയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തി.
ലോഹങ്ങളുടെ അളവ് : ലോഹങ്ങലുടെ ഉയർന്ന അളവ് അപകടകരമാണ്. അവ ഫീറ്റസിന്റെ വികസന പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. അതിനാൽ ഗർഭിണികൾ ഒരുകാരണ വശാലും ഇത് കഴിക്കരുത്. ചെറിയ കുട്ടികൾക്കും സുരക്ഷിതമല്ല. കാഡ്മിയത്തിന്റെ ഉയർന്ന അളവ് വൃക്ക രോഗങ്ങൾക്കും കാരണമാകുന്നു.
ഹൈപ്പർടെൻഷൻ : മുതിർന്നവരിൽ ഡാർക്ക് ചോക്ലേറ്റിൻറെ അമിത ഉപയോഗം ഹൈപ്പർടെൻഷനും പ്രതിരോധശേഷി കുറയുന്നതിനും വൃക്കരോഗങ്ങൾക്കും കാരണമാകും. ഡാർക്ക് ചോക്ലേറ്റ് നിർമിക്കാൻ ഉപയോഗിക്കുന്ന കൊക്കോ ബീൻസുകൾ ആന്റിഓക്സിഡന്റുകളാൽ സമൃദ്ധമാണെങ്കിലും ദൗർഭാഗ്യവശാൽ ഇവയിൽ സാന്ദ്രത കൂടുതലുള്ള ലോഹങ്ങളുമുണ്ട്. ഇതാണ് ഹൈപ്പർടെൻഷനും പ്രതിരോധശേഷി കുറയുന്നതിനും കാരണമാകുന്നത്.
രാസവസ്തുക്കൾ : രാസവസ്തുക്കൾ കലർന്ന ആഹാര പദാർത്ഥങ്ങൾ ആരോഗ്യത്തിന് നല്ലതല്ല. ഇത്തരം രാസവസ്തുക്കൾ അടങ്ങിയ ആഹാരങ്ങൾ കുറയ്ക്കുന്നതാണ് നല്ലത്. കാഡ്മിയം അടക്കമുള്ളവയുടെ അളവ് കുഞ്ഞ ചോക്ലേറ്റുകൾ തിരഞ്ഞെടുക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.
തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക : ഡാർക്ക് ചോക്കലേറ്റുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഇവ കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനാകും. ചെറിയ കുട്ടികളും ഗർഭിണികളും പൂർണ്ണമായും ഒഴിവാക്കണം. ഇത് മസ്തിഷ്‌ക വികാസത്തിനേയും ഐക്യുവിനേയും ബാധിക്കുന്നു.