Kuber Dev Favourite Plant: കുബേര്‍ ദേവന് പ്രിയപ്പെട്ട ചെടികള്‍ ഇവയാണ്, വീട്ടില്‍ വളര്‍ത്തിയാല്‍ പണത്തിന്‍റെ പെരുമഴ!!

Mon, 21 Aug 2023-4:43 pm,

കുബേർ ദേവിന് ഇഷ്ടപ്പെട്ട ചെടികൾ വീട്ടിൽ ശരിയായ ദിശയിൽ നടുക എന്നത്  ദേവനെ പ്രീതിപ്പെടുത്താനുള്ള വഴികളില്‍ ഒന്നാണ്. ഈ ചെടികൾ ശരിയായ ദിശയിലും ശരിയായ സ്ഥലത്തും നട്ടുപിടിപ്പിച്ചാൽ മാത്രമേ അവയ്ക്ക് പൂർണ ഫലം ലഭിക്കൂ എന്നാണ് പറയപ്പെടുന്നത്.  കുബേര്‍ ദേവന് പ്രിയപ്പെട്ട ഈ ചെടികള്‍ ഏറെ സവിശേഷമാണ്. വീട്ടിൽ ഈ ചെടി ശരിയായ ദിശയില്‍ നട്ടുപിടിപ്പിച്ചാല്‍ നാനാ ദിക്കുകളിൽ നിന്നും ധാരാളം സമ്പത്ത് ലഭിക്കും എന്നാണ് വിശ്വാസം.  കുബെര്‍ ദേവന് പ്രിയപ്പെട്ട ചെടികള്‍ ഇതൊക്കെയാണ് എന്ന് നോക്കാം  

ജെയ്ഡ് ചെടി (Crassula Plant)

വാസ്തു വിദഗ്ധർ പറയുന്നതനുസരിച്ച് കുബേർ ദേവന് ഏറ്റവും ഇഷ്ടപ്പെട്ട ചെടിയാണ്  ജെയ്ഡ് ചെടി (Crassula Plant). വീടിന്‍റെ വടക്ക് ദിശയിലാണ് ഇത് വളര്‍ത്തേണ്ടത്. ഇത് വീടിന്‍റെ തെക്ക്-പടിഞ്ഞാറ് ദിശയിൽ സ്ഥാപിക്കുകയാണെങ്കിൽ, വ്യക്തിയുടെ ജോലിയിൽ പുരോഗതിക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം നിങ്ങളുടെ ഓഫീസ് ഡെസ്കിൽ സൂക്ഷിക്കുന്നതും നല്ല ഫലം നൽകുന്നു. വാസ്തു ശാസ്ത്രം അനുസരിച്ച്,  ക്രാസ്സുല ചെടി നടുന്നിടത്ത് ഇരുട്ട് ഉണ്ടാകരുത്.  ഈ ചെടിക്ക് കൂടുതൽ സൂര്യപ്രകാശം ലഭിക്കുമ്പോള്‍ ആ വ്യക്തി വേഗത്തിൽ പുരോഗതി പ്രാപിക്കും എന്നാണ് വിശ്വാസം.

മഞ്ഞള്‍ ചെടി (Turmeric Plant)

മഞ്ഞൾ ചെടി കുബേർ ദേവന് വളരെ പ്രിയപ്പെട്ടതാണെന്ന് പറയപ്പെടുന്നു. ഇത് വീട്ടിൽ നട്ടുപിടിപ്പിച്ചാൽ കുബേർ ദേവന്‍റെ അനുഗ്രഹം ലഭിക്കും. ഇതോടൊപ്പം, വ്യക്തി സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടുന്നു. 

മഞ്ഞ പൂക്കൾ ഉണ്ടാകുന്ന ജമന്തി (Marigold) 

മഞ്ഞ പൂക്കൾ ഉണ്ടാകുന്ന ജമന്തി വീട്ടിൽ നട്ടുപിടിപ്പിക്കുന്നത് കുബേര്‍ ദേവനെ സന്തോഷിപ്പിക്കും, ഇത് നിങ്ങളുടെ വീട്ടിൽ സമ്പത്ത് വർദ്ധിപ്പിക്കുമെന്ന് പറയപ്പെടുന്നു

ചെമ്പരത്തി  (Hibiscus plant) 

വീട്ടില്‍ ചെമ്പരത്തി നടുന്നതും ഗുണം ചെയ്യും. ചെമ്പരത്തിപ്പൂവ് എത്ര മനോഹരമായി കാണപ്പെടുന്നുവോ അത്രത്തോളം അത് വീട്ടിൽ നടുന്നത് ഗുണം ചെയ്യും. ഇത് കുബേർ ദേവന്‍റെ പ്രിയപ്പെട്ട സസ്യമായും  കണക്കാക്കപ്പെടുന്നു. ഇത് മാത്രമല്ല, ഇത് വളര്‍ത്തുന്നതിലൂടെ ജീവിതത്തിൽ ഉണ്ടാകുന്ന പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇല്ലാതാകും. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link