Kuber Dev Favourite Zodiacs: കുബേരൻറെ പ്രിയപ്പെട്ട രാശിക്കാർ; ഇവർ കോടീശ്വരന്മാരാകും

Sun, 27 Oct 2024-4:15 pm,

ജ്യോതിഷം അനുസരിച്ച്, ഓരോ രാശിക്കാർക്കും അധിപൻമാരായി ചില ഗ്രഹങ്ങളുണ്ട്. സമ്പത്തിൻറെ ദേവനായ കുബേരന് പ്രിയപ്പെട്ട നാല് രാശിക്കാർ ആരെല്ലാമാണെന്ന് അറിയാം.

ഇടവം രാശിയുടെ അധിപനായ ശുക്രൻ സമ്പത്തും സൌഭാഗ്യങ്ങളും നൽകുന്ന ഗ്രഹമാണ്. കുബേരൻറെ പ്രിയപ്പെട്ട രാശിക്കാരായ ഇവർക്ക് സമ്പത്തിന് ഒരിക്കലും കുറവുണ്ടാകില്ല.

ചന്ദ്രനാണ് കർക്കടക രാശിയുടെ അധിപൻ. ഈ രാശി കുബേരന് ഏറെ പ്രിയപ്പെട്ടതാണ്. കർക്കടക രാശിക്കാർക്ക് കുബേരൻറെ കൃപയാൽ ധാരാളം സമ്പത്തും ആഢംബര ജീവിതവും ലഭിക്കും.

തുലാം രാശിയുടെ അധിപനാണ് ശുക്രൻ. കുബേരൻ ഈ രാശിക്കാരോട് വലിയ ദയ കാണിക്കുന്നു. ഈ രാശിക്കാർ ദാരിദ്ര്യത്തിൽ ജനിച്ചാലും സമ്പന്നരാകും. ഇവർക്ക് ജീവിതത്തിൽ സമ്പത്തും സമൃദ്ധിയും ഉണ്ടാകും.

വ്യാഴമാണ് ധനു രാശിയുടെ അധിപൻ. സന്തോഷം, ഭാഗ്യം, അറിവ് എന്നിവയുടെ ഗ്രഹമാണ് വ്യാഴം. ഇവർ കഠിനാധ്വാനികളും സത്യസന്ധരുമാണ്. ഇവർക്ക് ജീവിതത്തിൽ സന്തോഷവും സമ്പത്തും ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link