Kunchacko Boban Birthday: ചാക്കോച്ചൻറെ പിറന്നാൾ, അനിയത്തി പ്രാവ് മുതൽ ഇങ്ങോട്ട് ചോക്ലേറ് ഹീറോ സമ്മാനിച്ച ചിത്രങ്ങൾ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചോക്ലേറ്റ് സൂപ്പർ ഹീറോയ്ക്ക് ഇന്ന് പിറന്നാൾ

ഒരു കാലത്ത് മലയാള സിനിമ അടക്കി വാണിരുന്ന സൂപ്പർ ഹീറോ എന്ന് തന്നെ കുഞ്ചാക്കോ ബോബനെ പറയാം
അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ കുഞ്ചാക്കോ ബോബൻ അഭിനയിച്ചിട്ടുണ്ട്.
അനിയത്തി പ്രാവിലായിരുന്നു നായകനായി താരത്തിൻറെ തുടക്കം.ബാലതാരമായി മലയാള സിനിമകളിൽ അഭിനയിച്ചിരുന്ന ശാലിനി നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു അത്. ആ ചിത്രത്തിലെ സുധി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചത്.
2005-ൽ വിവാഹിതനായ അദ്ദേഹം റിയൽ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 2006-ൽ കിലുക്കം കിലു കിലുക്കം എന്ന ചിത്രത്തിൽ മാത്രം അഭിനയിച്ച അദ്ദേഹം 2007-ൽ ചലച്ചിത്രരംഗത്ത് നിന്ന് പൂർണ്ണമായി വിട്ടുനിന്നു.
2011 ഇനു ശേഷം കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് മികച്ച കാലഘട്ടമാണ്. അദ്ദേഹം പ്രധാനവേഷങ്ങൾ അവതരിപ്പിച്ച ട്രാഫിക്, സീനിയേഴ്സ്, ത്രീ കിംഗ്സ്, സെവൻസ്, ഡോക്ടർ ലൗ എന്നീ ചിത്രങ്ങൾ സാമ്പത്തിക വിജയം നേടി