Lakshmi Narayan Yoga: 2 ഗ്രഹങ്ങളുടെ സംഗമം സൃഷ്ടിക്കും ലക്ഷ്മി നാരായണ യോഗം; ഇവർക്ക് ലഭിക്കും വൻ ധനലാഭവും പുരോഗതിയും!
മാർച്ചിൽ ധനവും ഐശ്വര്യവും നൽകുന്ന ശുക്രന്റെയും ജ്ഞാനത്തിന്റെയും സംസാരത്തിന്റെയും ദാതാവായ ബുധന്റെയും കൂടിച്ചേരൽ ഉണ്ടാകും. ഇത് ലക്ഷ്മി നാരായണ യോഗം സൃഷ്ടിക്കും. ഇതിന്റെ സ്വാധീനം എല്ലാ രാശികളേയും ബാധിക്കുമെങ്കിലും ഈ 3 രാശിക്കാർക്ക് വളരെയധികം ഗുണം നൽകും.
ചിങ്ങം (Leo): ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് ലക്ഷ്മീ-നാരായണയോഗം ഐശ്വര്യവും ഫലദായകവുമായിരിക്കും. ചിങ്ങം രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ഈ യോഗമുണ്ടാകുന്നത്. ഈ സമയത്ത് നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ ലാഭം ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ ഈ കാലയളവിൽ പൂർത്തിയാകും. ഇത് മാത്രമല്ല നിങ്ങൾ ദീർഘകാലമായി സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിൽ ഈ സമയത്ത് പണത്തിന്റെ പ്രശ്നം ഇല്ലാതാകും. മതപരമായ പരിപാടികളിൽ പങ്കെടുക്കാണ് യോഗമുണ്ടാകും. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവരുടെ ആഗ്രഹങ്ങൾ സഫലമാകും.
കർക്കടകം (Cancer): ലക്ഷ്മി നാരായണ യോഗത്തിലൂടെ കർക്കടക രാശിക്കാരുടെ ജീവിതത്തിൽ നല്ല ദിനങ്ങൾ ആരംഭിക്കും. ഈ യോഗം നിങ്ങളുടെ കർമ്മത്തിന്റെ ഭാവനത്തിലാണ് രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ സമയത്ത് ജോലിയിലും ബിസിനസ്സിലും നല്ല വിജയം ഉണ്ടാകും. അതുപോലെ ജോലി അന്വേഷിക്കുന്ന ആളുകൾക്ക് ജോലി ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ടവർക്ക് ലാഭം ലഭിക്കും. വളരെക്കാലമായി നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഈ സമയം നിങ്ങൾക്ക് അനുകൂലമായിരിക്കും. ജോലിയുള്ളവർക്ക് പ്രമോഷനും ഇൻക്രിമെന്റും ഈ കാലയളവിൽ ലഭിക്കും. സാമ്പത്തിക രംഗത്ത് ശക്തമായ ലാഭ സാധ്യതകളുണ്ട്. പിതാവുമായുള്ള ബന്ധം നല്ലതായിരിക്കും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
മിഥുനം (Gemini): ജ്യോതിഷ പ്രകാരം ലക്ഷ്മീ നാരായണ യോഗത്തിലൂടെ നിങ്ങൾക്ക് സാമ്പത്തിക നേട്ടത്തിന് എല്ലാ സാധ്യതയുമുണ്ട്. നിങ്ങളുടെ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ഈ യോഗമുണ്ടാകുന്നത്. ത് വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭവനമാണ്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ വരുമാനത്തിൽ നല്ല വർദ്ധനവുണ്ടാകാം. പഴയ നിക്ഷേപങ്ങളിൽ നിന്നും ലാഭമുണ്ടാകാൻ സാധ്യത. ദീർഘകാലമായി നിക്ഷേപം നടത്താൻ ആലോചിച്ചിരുന്നവർക്ക് ഈ സമയം അനുകൂലമായിരിക്കും. ഓഹരി വിപണിയിലും വാതുവെപ്പിലും ലോട്ടറിയിലും പണം നിക്ഷേപിക്കുന്നത് ഗുണം ചെയ്യും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)